ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഷ​ഹ്‌​സാ​ര്‍ റി​സ്‌​വി​ക്കു മെ​ഡ​ല്‍
ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഷ​ഹ്‌​സാ​ര്‍ റി​സ്‌​വി​ക്കു മെ​ഡ​ല്‍
Wednesday, April 25, 2018 12:44 AM IST
ചാം​ഗ്‌​വോ​ണ്‍ (ദ​ക്ഷി​ണ കൊ​റി​യ): ചാം​ഗ്‌വോ​ണി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​സ്എ​സ്എ​ഫ്) ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഷ​ഹ്‌​സാ​ര്‍ റി​സ്‌​വി​യി​ലൂ​ടെ ഇ​ന്ത്യ​ക്ക് ആ​ദ്യ മെ​ഡ​ല്‍. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ റി​സ്‌​വി വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി.

മെ​ക്‌​സി​ക്കോ​യി​ല്‍ന​ട​ന്ന ഐ​എ​സ്എ​സ് ലോ​ക​ക​പ്പി​ല്‍ റി​ക്കാ​ര്‍ഡോ​ടെ റി​സ്‌​വി സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. കൊ​റി​യ​യി​ല്‍ 582 പോ​യി​ന്‍റു​മാ​യി എ​ട്ടു പേ​രു​ടെ ഫൈ​ന​ലി​ല്‍ ആ​റാം സ്ഥാ​ന​ത്താ​യാ​ണെ​ത്തി​യ​ത്. ഫൈ​ന​ലി​ല്‍ 239.8 നേ​ടി​യ റി​സ് വി​ക്ക് 0.2 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ര്‍ണം ന​ഷ്ട​മാ​യ​ത്. റ​ഷ്യ​യു​ടെ ആ​ര്‍ടം ചെ​ര്‍ണോ​സോ​വ് 240 പോ​യി​ന്‍റു​മാ​യി സ്വ​ര്‍ണം നേ​ടി​യ​പ്പോ​ല്‍ വെ​ങ്ക​ലം ബ​ള്‍ഗേ​റി​യ​യു​ടെ സാ​മു​ല്‍ ഡോ​ങ്കോ​വ് (217.1 പോ​യി​ന്‍റ്) നേ​ടി.


ഫൈനലിലെ അവസാന ഷോ​ട്ടു​ക​ളി​ല്‍ 10ന് ​മു​ക​ളി​ല്‍ നേ​ടാ​നാ​വാ​തെ പോ​യ​താ​ണ് റിസ്‌വിക്കു നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ സ്വ​ര്‍ണം ന​ഷ്ട​മാ​ക്കി​യ​ത്. മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന ഓം ​പ്ര​കാ​ശ് മി​ത്രാ​വ​ല്‍, ജി​ത്തു റാ​യ് എ​ന്നി​വ​ര്‍ക്ക് ഫൈ​ന​ലി​ല്‍ ക​ട​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.