വീണ്ടും ഗെയ്ൽ
വീണ്ടും ഗെയ്ൽ
Sunday, April 22, 2018 12:40 AM IST
കോ​ല്‍ക്ക​ത്ത: കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് അ​നാ​യാ​സ ജ​യം. ക്രി​സ് ഗെയ്‌ല്‍, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​രു​ടെ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗാ​ണ് പ​ഞ്ചാ​ബി​ന് കോൽ ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒ​മ്പ​ത് വി​ക്ക​റ്റ് വി​ജ​യമൊരുക്കിയ​ത്. മ​ഴ​യെ​ത്തു​ര്‍ന്ന് പു​ന​ര്‍നി​ര്‍ണ​യി​ച്ച 13 ഓ​വ​റി​ല്‍ 125 റ​ണ്‍സ് 11 പ​ന്ത് ബാ​ക്കി​യി​രി​ക്കേ 126 റൺസ് നേടി പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു.

മഴയ്ക്കു മുന്പ് ഗെയ്‌ലും രാഹുലും സിക്സും ഫോറും പായിച്ച് ഇടിയും മിന്നലും തീർത്തു. നേ​ര​ത്തെ കോ​ല്‍ക്ക​ത്ത മു​ന്നോ​ട്ടു​വ​ച്ച 192 റ​ണ്‍സ് റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന്‍റെ ഓ​പ്പ​ണ​ര്‍മാ​രാ​യ രാ​ഹു​ലും ഗെ​യ്‌​ലും ഫോം ​തു​ട​ര്‍ന്ന​പ്പോ​ള്‍ കോ​ല്‍ക്ക​ത്ത​യു​ടെ ബൗ​ള​ര്‍മാ​ര്‍ അ​ടി​ വാ​ങ്ങി​ക്കൂ​ട്ടി. രാ​ഹു​ലിന്‍റെ (27 പ​ന്തി​ല്‍ 60) വി​ക്ക​റ്റ് മാ​ത്ര​മാ​ണ് പ​ഞ്ചാ​ബി​നു ന​ഷ്ട​മാ​യ​ത്. ഗെ​യ‌്‌ല്‍ (38 പ​ന്തി​ല്‍ 62), മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ (2) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് ഫോ​റും ആ​റു സി​ക്‌​സു​മാ​ണ് ഗെ​യ്‌ൽ പ​റ​ത്തി​യ​ത്. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത് കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 191 റ​ണ്‍സ് നേ​ടി. ക്രി​സ് ലി​ന്‍ (41 പ​ന്തി​ല്‍ 74), നാ​യ​ക​ന്‍ ദി​നേ​ശ് കാ​ര്‍ത്തി​ക് (28 പ​ന്തി​ല്‍ 43), റോ​ബി​ന്‍ ഉ​ത്ത​പ്പ (23 പ​ന്തി​ല്‍ 34) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ല്‍ക്ക​ത്ത​യെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 200 ക​ട​ക്കു​മെ​ന്നു തോ​ന്നി​യ കോ​ല്‍ക്ക​ത്ത​യുടെ മ​ധ്യ ഓ​വ​റു​ക​ളി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ലും ആ​ന്‍ഡ്രു ടൈ​യു​ടെ പ്ര​ക​ട​ന​മാ​ണ് കൂ​റ്റ​ന്‍ സ്‌​കോ​റെ​ന്ന മു​ന്‍ ചാ​മ്പ്യ​ന്മാ​രു​ടെ സ്വ​പ്‌​നം ത​ക​ര്‍ത്ത​ത്. ടൈ, ​ബ​രി​ന്ദ​ര്‍ സ്രാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.


തി​രി​ച്ച​ടി​ക്കാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് കോ​ല്‍ക്ക​ത്ത​യു​ടെ സ്‌​കോ​ര്‍ ഒ​രി​ക്ക​ലും വെ​ല്ലു​വി​ളി​യാ​യി​ല്ല. ഗെ​യ്‌​ലും രാ​ഹു​ലും ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​തോ​ടെ ഒ​മ്പ​താം ഓ​വ​റി​ല്‍ പ​ഞ്ചാ​ബ് 100 ക​ട​ന്നു. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 8.2 ഓ​വ​റി​ല്‍ 96ലെ​ത്തി​യ​പ്പോ​ള്‍ ര​സം​കൊ​ല്ലി​യാ​യി മ​ഴ​യെ​ത്തി. മ​ഴ​മാ​റി​യ​ശേ​ഷം 13 ഓ​വ​റി​ല്‍ 125 എ​ന്നാ​യി പു​തി​യ ല​ക്ഷ്യം. ആ ​ല​ക്ഷ്യം ഒ​രു​ത​ര​ത്തി​ലും പ​ഞ്ചാ​ബി​ന് വ​ലു​താ​യി​രു​ന്നി​ല്ല. രാ​ഹു​ലും ഗെ​യ്‌​ലും മ​ഴ​യ്ക്കു​ശേ​ഷ​വും ബാ​റ്റിം​ഗി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​തി​രു​ന്ന​തോ​ടെ ല​ക്ഷ്യം അ​ടു​ത്തെ​ത്തി.

സി​ക്‌​സ് നേ​ടി​ക്കൊ​ണ്ട് ഗെ​യ്‌ൽ അ​ര്‍ധ സെ​ഞ്ചു​റി ക​ട​ന്നു. അ​ടു​ത്ത ഓ​വ​റി​ല്‍ സു​നി​ല്‍ ന​രേ​നെ​തി​രേ തു​ട​ര്‍ച്ച​യാ​യി സി​ക്‌​സും ര​ണ്ടു ഫോ​റും പ​റ​ത്തി​യ രാ​ഹു​ല്‍ (27 പ​ന്തി​ല്‍ 60) ടോം ​കു​റാ​നു ക്യാ​ച്ച് ന​ല്കി. ഒ​മ്പ​ത് ഫോ​റും ര​ണ്ടു സി​ക്‌​സു​മാ​ണ് ഇ​ന്ത്യ​ന്‍ താ​രം പാ​യി​ച്ച​ത്. 116 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ പ​ഞ്ചാ​ബി​ന്‍റെ സ്‌​കോ​റിം​ഗി​നു വേ​ഗ​ത കു​റ​ഞ്ഞെ​ങ്കി​ലും ല​ക്ഷ്യം അ​നാ​യാ​സം ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.