ചെന്നൈയ്ക്കു വൻ ജയം
ചെന്നൈയ്ക്കു വൻ ജയം
Saturday, April 21, 2018 12:37 AM IST
പൂ​ന: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു രാജസ്ഥാൻ റോയ ൽസിനെതിരേ 64 റൺസ് വിജയം. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ സെ​ഞ്ചു​റി കു​റി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ 205 റ​ണ്‍സ് ല​ക്ഷ്യം ന​ല്‍കി. വാ​ട്‌​സ​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ല്‍ ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 204 റ​ണ്‍സെ​ടു​ത്തു. 51 പ​ന്തു​ക​ളി​ലാ​ണ് സീ​സ​ണി​ലെ ര​ണ്ടാം സെ​ഞ്ചു​റി പി​റ​ന്ന​ത്. 57 പ​ന്തു​ക​ള്‍ നേ​രി​ട്ട വാ​ട്‌​സ​ണ്‍ 106 റ​ണ്‍സ് നേ​ടി പു​റ​ത്താ​യി.

മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ 18.3 ഓവറിൽ 140ന് എല്ലാവരും പുറത്തായി. വൻ സ്കോർ പിന്തുടർന്ന രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് ഒരിക്കൽപ്പോലും വിജയിക്കാനാവശ്യമായ പ്രകടനം നടത്താനായില്ല. ബെൻ സ്റ്റോക്സും (45), ജോസ് ബട്‌ലറും (22) മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.


അ​മ്പാ​ട്ടി റാ​യു​ഡു ( എ​ട്ടു പ​ന്തി​ല്‍ 12), സു​രേ​ഷ് റെ​യ്‌​ന (29 പ​ന്തി​ല്‍ 46), എം.​എ​സ്. ധോ​ണി (മൂ​ന്നു പ​ന്തി​ല്‍ അ​ഞ്ച്), സാം ​ബി​ല്ലിം​ഗ്‌​സ് (ഏ​ഴു പ​ന്തി​ല്‍ മൂ​ന്ന്) എ​ന്നി​വ​ര്‍ പു​റ​ത്താ​യി.

തു​ട​ര്‍ച്ച​യാ​യു​ള്ള വി​ക്ക​റ്റ് വീ​ഴ്ച ചെ​ന്നൈ​യെ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു. ഡ്വെ​യ്ന്‍ ബ്രാ​വോ (16 പ​ന്തി​ല്‍ 24), ര​വീ​ന്ദ്ര ജ​ഡേ​ജ (ര​ണ്ട്) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. രാ​ജ​സ്ഥാ​നു വേ​ണ്ടി ശ്രേ​യ​സ് ഗോ​പാ​ല്‍ മൂ​ന്നു വി​ക്ക​റ്റും ബെ​ന്‍ ലോ​ഗ്‌​ലി​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

ചെന്നൈയിക്കുവേണ്ടി ദീപക് ചഹാർ, ബ്രാവോ, ശാർദുൽ ഠാക്കൂർ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.