വേദി മാറ്റം ചെന്നൈ ആരാധകരെ വിഷമിപ്പിക്കും: ഗാവസ്‌കര്‍
വേദി മാറ്റം ചെന്നൈ ആരാധകരെ വിഷമിപ്പിക്കും: ഗാവസ്‌കര്‍
Saturday, April 21, 2018 12:37 AM IST
മും​ബൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് മാ​റ്റം ടീ​മി​ന്‍റെ ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ക്കു​ന്ന​കാ​ര്യ​മെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഇ​ന്ന​ലെ​ത്തെ മ​ത്സ​രം അ​വ​രു​ടെ പു​തി​യ ഹോം ​ഗ്രൗ​ണ്ടാ​യ പൂ​ന​യി​ലാ​ണ് ന​ട​ന്ന​ത്.

വേ​ദി​മാ​റ്റം ചെ​ന്നൈ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ക്ക് ര​ണ്ടു വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്വ​ന്തം ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത് കാ​ണാ​ന്‍ സാ​ധി​ച്ച​ത്. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ചെ​ന്നൈ​യി​ലെ സ്വ​ന്തം ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നെ​ത്തി ആ​ദ്യ വി​ജ​യം നേ​ടി​യ​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദം വ​ള​രെ​യ​ധി​ക​മാ​യി​രു​ന്നു.


ഗാ​വ​സ്‌​ക​ര്‍ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ത​ക്ക സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ അ​വി​ടു​ള്ള സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ടു​ന്ന കാ​ര്യം നി​രാ​ശ​യാ​ണ്. അ​തു​കൊ​ണ്ട് ക്രി​ക്ക​റ്റി​നെ സ്‌​നേ​ഹി​ക്കു​ന്ന ചെ​ന്നൈ​യി​ലെ കാ​ണി​ക​ള്‍ക്ക് സ്വ​ന്തം ടീ​മി​ന്‍റെ ക​ളി കാ​ണാ​ന്‍ ടെ​ലി​വി​ഷ​നു മു​ന്നി​ലെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​യി​രി​ക്കു​ക​യാ​ണ്- മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.