വ​​നി​​താ ട്വ​​ന്‍റി-20: ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
വ​​നി​​താ ട്വ​​ന്‍റി-20: ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
Saturday, March 24, 2018 1:12 AM IST
മും​​ബൈ: ത്രി​​രാ​​ഷ്‌​ട്ര ​വ​​നി​​താ ട്വ​​ന്‍റി-20​​യി​​ൽ ഇം​ഗ്ല​ണ്ടി​​ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം. 18 പന്തുകൾ ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ ജയം സ്വന്തമാക്കിയ​​ത്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 149. ഇം​​ഗ്ല​ണ്ട് 17 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 150. 43 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും പ​​ത്ത് ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ഇം​​ഗ്ല​​ണ്ടി​​ന്‍റെ ന​​താ​​ലി സീ​​വ​​റാ​​ണ് ക​​ളി​​യി​​ലെ താ​​രം.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കുവേ​​ണ്ടി എ​​ലീ​​സ ഹീ​​ലി (23 പ​​ന്തി​​ൽ 31), ആ​​ഷ്‌​ലി​​ഹ് ഗാ​​ർ​​ഡ്ന​​ർ (16 പ​​ന്തി​​ൽ 28), ക്യാ​​പ്റ്റ​​ൻ റേ​​ച്ച​​ൽ ഹെ​​യ്ന​​സ് (45 പ​​ന്തി​​ൽ 65) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി.


34 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട ഇം​ഗ്ല​​ണ്ടി​​നെ മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ താ​​ന്യ ബ്യൂ​​മൗ​​ണ്ടും (44 പ​​ന്തി​​ൽ 58 നോ​​ട്ടൗ​​ട്ട്) സീ​​വ​​റും ചേ​​ർ​​ന്ന് ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ഇ​​വ​​രു​​ടെ അ​​പ​​രാ​​ജി​​ത കൂ​​ട്ടു​​കെ​​ട്ട് 116 റ​​ണ്‍​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.