അ​ണ്ട​ർ 23 വനിതാ ട്വന്‍റി-20: ​കേ​ര​ളം ക്വാ​ർ​​ട്ട​റി​ൽ
Saturday, March 24, 2018 1:12 AM IST
വി​​​ജ​​​യ​​​വാ​​​ഡ: അ​​​ണ്ട​​​ർ 23 വി​​​മ​​​ൻ​​​സ് ട്വന്‍റി-20 ​​​ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ളം ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി. അ​​​വ​​​സാ​​​ന ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ളം ക​​​ർ​​​ണാ​​​ട​​​ക​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത ക​​​ർ​​​ണാ​​​ട​​​ക ഏ​​​ഴു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 82 റ​​​ണ്‍​സെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​നുവേ​​​ണ്ടി അ​​​നീ​​​ന മാ​​​ത്യൂ​​​സ് മൂ​​​ന്നു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ കേ​​​ര​​​ളം 16 ഓ​​​വ​​​റി​​​ൽ അ​​​ഞ്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ വി​​​ജ​​​യ​​​ല​​​ക്ഷ്യം ക​​​ണ്ടെ​​​ത്തി. 44 റ​​​ണ്‍​സെ​​​ടു​​​ത്ത എ. ​​​അ​​​ക്ഷ​​​യ ആ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടോ​​​പ്സ്കോ​​​റ​​​ർ.


ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്കു പു​​​റ​​​മെ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഗോ​​​വ, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നീ ടീ​​​മ​​​ക​​​ളെ കേ​​​ര​​​ളം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ആ​​​ന്ധ്ര​​​യോ​​​ട് മാ​​​ത്ര​​​മാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. മും​​​ബൈ​​​യി​​​ലാ​​​ണ് ക്വാ​​​ർ​​​ട്ട​​​ർ​​​ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.