ഇം​ഗ്ല​ണ്ട് 58നു ​പു​റ​ത്ത്!
ഇം​ഗ്ല​ണ്ട്  58നു ​പു​റ​ത്ത്!
Friday, March 23, 2018 12:19 AM IST
ഓ​​ക്‌ല​​ൻ​​ഡ്: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യ ആ​​ദ്യ ക്രി​​ക്ക​​റ്റ് ടെ​​സ്റ്റിൽ ഇം​ഗ്ല​ണ്ട് ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 58നു ​​പു​​റ​​ത്ത്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ ആ​​റാ​​മ​​ത്തെ സ്കോ​​റാ​​ണ് ഇ​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ദി​​വ​​സം സ്റ്റ​​ന്പെ​​ടു​​ക്കു​​ന്പോ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 175 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഏ​​ഴ് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ ആ​​തി​​ഥേ​​യ​​ർ​​ക്ക് 117 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ്. 91 റ​​ണ്‍​സ് എ​​ടു​​ത്ത് കെ​​യ്ൻ വി​​ല്യം​​സ് ക്രീ​​സി​​ലു​​ണ്ട്.

32 റ​​ണ്‍​സ് ന​​ല്കി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടും 25 റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ ടിം ​​സൗ​​ത്തി​​യു​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്. ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര 4-0ന് ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു മു​​ന്നി​​ൽ അ​​ടി​​യ​​റ​​വ​​ച്ച​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് അ​​ഞ്ചു​​ദി​​ന പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ 20.4 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് 27 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു സ​​ന്ദ​​ർ​​ശ​​ക​​ർ. 25 പ​​ന്തി​​ൽ 33 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ക്രെ​​യ്ഗ് ഓ​​വ​​ർ​​ട​​ണ്‍ ആ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ 58 വ​​രെ എ​​ങ്കി​​ലും എ​​ത്തി​​ച്ച​​ത്.


ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ആ​​ദ്യ ഡേ ​​നൈ​​റ്റ് മ​​ത്സ​​ര​​മാ​​ണ് ഓ​​ക്‌ല​​ൻ​​ഡി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. 18-ാം സെ​​ഞ്ചു​​റി​​യി​​ലേ​​ക്ക് കു​​തി​​ച്ച് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​ലാ​​ണ് കി​​വി​​ക​​ളു​​ടെ പ്ര​​തീ​​ക്ഷ. ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​പ്പ​​ണ​​ർ ടോം ​​ല​​ഥ​​ാമിന്‍റെ (26 റ​​ണ്‍​സ്) വി​​ക്ക​​റ്റ് വീ​​ഴ്ത്തി പേ​​സ​​ർ സ്റ്റൂ​​വ​​ർ​​ട്ട് ബ്രോ​​ഡ് ടെ​സ്റ്റി​ൽ 400 വി​​ക്ക​​റ്റ് തി​​ക​​ച്ച​​ത് മാ​​ത്ര​​മാ​​ണ് ആ​​ദ്യ ദി​​ന​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​കനേ​​ട്ടം.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ചെ​​റി​​യ സ്കോ​​റു​​ക​​ൾ

(സ്കോ​​ർ, എ​​തി​​രാ​​ളി, സ്ഥ​​ലം, വ​​ർ​​ഷം)
45 ഓ​​സ്ട്രേ​​ലി​​യ, സി​​ഡ്നി, 1887
46 വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്,
പോ​​ർ​​ട്ട് ഓ​​ഫ് സ്പെ​​യി​​ൻ, 1994
51 വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, കിം​​ഗ്സ്റ്റ​​ണ്‍, 2009
52 ഓ​​സ്ട്രേ​​ലി​​യ, ഓ​​വ​​ൽ, 1948
53 ഓ​​സ്ട്രേ​​ലി​​യ, ലോ​​ർ​​ഡ്സ്, 1888
58 ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​​ക്‌ല​​ൻ​​ഡ്, 2018
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.