ജൂ​ണി​യ​ർ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: സുവർണ താരമായി ഇ​ള​വേനി​ൽ വാളരിവ​ൻ
ജൂ​ണി​യ​ർ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്:  സുവർണ താരമായി  ഇ​ള​വേനി​ൽ വാളരിവ​ൻ
Friday, March 23, 2018 12:19 AM IST
സി​​ഡ്നി: ഐ​​എ​​സ്എ​​സ്എ​​ഫ് ജൂ​​ണി​​യ​​ർ ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ന്‍റെ വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​ള​വേ​നി​​ൽ വാ​ള​രി​വ​​നു സ്വ​​ർ​​ണം. ലോ​​ക​​റി​​ക്കാ​​ർ​​ഡ് മ​റി​ക​ട​ന്ന പ്ര​​ക​​ട​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​ള​വേ​നി​​ൽ ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.

വ്യ​​ക്തി​​ഗ​​ത സ്വ​​ർ​​ണ​​ത്തി​​നു​​പു​​റ​​മെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ശ്രേ​​യ അ​​ഗ​​ർ​​വാ​​ൾ, സീ​​ന ഖി​​ട്ട എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​വും ഇ​ള​വേ​നി​​ൽ സ്വ​​ർ​​ണം നേ​​ടി. ലോ​​ക​​ക​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ൽ ആ​​ദ്യ​​മാ​​യെ​​ത്തി​​യ ഇ​ള​വേ​നി​​ൽ, 249.8 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. യോ​​ഗ്യ​​ത ഘ​​ട്ട​​ത്തി​​ൽ 631.4 പോ​​യി​​ന്‍റ് നേ​​ടി​​ക്കൊ​​ണ്ട് ലോ​​ക റി​​ക്കാ​​ർ​​ഡ് മ​റി​ക​ട​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​​യ്തു. ചൈ​​നീ​​സ് താ​​യ്പേ​​യു​​ടെ ലി​​ൻ യിം​​ഗ് ഷി​​നു വെ​​ള്ളി​​യും ചൈ​​ന​​യു​​ടെ വാം​​ഗ് സെ​​റു വെ​​ങ്ക​​ല​​വും നേ​​ടി.


പു​​രു​​ഷ​ന്മാ​​രു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഇ​ന്ത്യ​യു​ടെ അ​​ർ​​ജു​​ൻ ബ​​ബു​​ത വെ​​ങ്ക​​ലം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.