റബാഡയ്ക്കു വിലക്കില്ല; പിഴ മാത്രം
റബാഡയ്ക്കു വിലക്കില്ല; പിഴ മാത്രം
Wednesday, March 21, 2018 3:14 AM IST
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ് ബൗ​ള​ര്‍ കാ​ഗി​സോ റ​ബാ​ഡ​യ്ക്ക് ആ​ശ്വ​സി​ക്കാം. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ റ​ബാ​ഡ​യ്ക്കു ക​ളി​ക്കാം.

നേ​ര​ത്തെ ര​ണ്ടാം ടെ​സ്റ്റി​നി​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ തോ​ളി​ല്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ റ​ബാ​ഡെ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു മാ​ച്ച് റ​ഫ​റി ജെ​ഫ് ക്രോ ​ക​ണ്ടെ​ത്തി​യി​രു​ന്നു. കു​റ​ഞ്ഞ​ത് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽനി​ന്നു വി​ല​ക്ക​പ്പെ​ടാ​ൻ യോ​ഗ്യ​മാ​യ കു​റ്റ​മാ​ണ് അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ​തി​രേ റ​ബാ​ഡ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ശി​ക്ഷ​യി​ൽ ഇ​ള​വു ല​ഭി​ച്ച​ത്. റ​ബാ​ഡെ​യെ ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ മൈ​ക്ക​ല്‍ ഹെ​റോ​ൺ വി​ളി​ച്ചു​വ​രു​ത്തി വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്നു. ഹെ​റോ​ണ്‍, താ​ര​ത്തി​ന് ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റും മാ​ച്ച് ഫീ​യു​ടെ 25 ശതമാനം പി​ഴ​യാണ് വി​ധി​ച്ച​ത്.

ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രേ പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ സെ​ന്‍റ് ജോ​ര്‍ജ് പാ​ര്‍ക്കി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റിൽ സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ തോ​ളി​ല്‍ ത​ട്ടി​യ​ത് മ​ന​ഃപൂ​ര്‍വ​മ​ല്ലെ​ന്നും, ക​ളി​ക്കി​ട​യി​ല്‍ യാ​ദൃച്ഛി​ക​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്നും മത്സരശേഷം റ​ബാ​ഡ പ​റ​ഞ്ഞി​രു​ന്നു.


മാ​ച്ച് റ​ഫ​റി​യു​ടെ ക​ണ്ടെ​ത്ത​ലി​നോ​ട് പൂ​ര്‍ണ​മാ​യും യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ലും റ​ബാ​ഡ​യു​ടെ ഭാ​ഗ​ത്ത് തെ​റ്റുസം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ മൈ​ക്ക​ല്‍ ഹെ​റോ​ൺ പ​റ​ഞ്ഞു.
അ​തി​നാ​ലാ​ണ് പി​ഴ​ശി​ക്ഷ​യും ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റും ഹെ​റോ​ണ്‍ താ​ര​ത്തി​ന് വി​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു ശേ​ഷ​മാ​ണ് ഹെ​റോ​ൺ വി​ധി​യെ​ഴു​തി​യ​ത്.
റ​ബാ​ഡ സ​സ്‌​പെ​ന്‍ഷ​നി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി. പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 15 വി​ക്ക​റ്റു​ക​ള്‍ റ​ബാ​ഡ നേ​ടി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ച്ച ര​ണ്ടാം ടെ​സ്റ്റി​ല്‍ 11 ഓ​സീ​സ് വി​ക്ക​റ്റു​ക​ളാ​ണ് പി​ഴു​ത​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​നു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​ൽ ഓ​​ൾ റൗ​​ണ്ട​​ർ ക്രി​​സ് മോ​​റി​​സി​​നെ​​യും പേ​​സ​​ർ ഡു​​വാ​​നെ ഒ​​ലി​​വ​​റി​​നെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തിയിട്ടുണ്ട്. റ​​ബാ​​ഡ​​യെ​​യും 17 അം​​ഗ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മൂ​​ന്നാം ടെ​​സ്റ്റ് നാ​​ളെ ന്യൂ​​ലാ​​ൻ​​ഡ്സി​​ൽ ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.