ഒ​​ടു​​വി​​ൽ ബ​​യേ​​ണ്‍ തോ​​റ്റു
Tuesday, March 20, 2018 12:36 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ വ​​ന്പ​ന്മാ​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ ആ​​ർ​​ബി ലൈപ്സി​​ഗ് 2-1ന് ​​അ​​ട്ടി​​മ​​റി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ 19 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള ബ​​യേ​​ണി​​ന്‍റെ മു​​ന്നേ​​റ്റ​​മാ​​ണ് ലൈപ്സി​​ഗ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. 12-ാം മി​​നി​​റ്റി​​ൽ വാ​​ഗ്ന​​റി​​ന്‍റെ ഗോ​​ളി​​ൽ മു​​ന്നി​​ൽ​​ക​​ട​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത പ​​രാ​​ജ​​യം. കെ​​യ്റ്റ (37-ാം മി​​നി​​റ്റ്), വാ​​ർ​​ണ​​ർ (56-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ജേ​​താ​​ക്ക​​ൾ​​ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ട​​ത്. ബ​​യേ​​ണി​​നെ​​തി​​രേ അ​​ഞ്ച് തോ​​ൽ​​വി​​ക്കു​​ശേ​​ഷ​​മാ​​ണ് ലൈപ്സി​​ഗ് ക​​ന്നി ജ​​യം നേ​​ടി​​യ​​ത്. ലീ​​ഗി​​ൽ 66 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. 43 പോ​​യി​​ന്‍റു​​ള്ള ലൈപ്സി​​ഗ് ആ​​റാ​​മ​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.