ഇ​​റാ​​നി ക​​പ്പ് വി​​ദ​​ർ​​ഭ​​യ്ക്ക്
ഇ​​റാ​​നി ക​​പ്പ് വി​​ദ​​ർ​​ഭ​​യ്ക്ക്
Monday, March 19, 2018 12:59 AM IST
നാ​​ഗ്പു​​ർ: ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ലെ റി​​ക്കാ​​ർ​​ഡ് സ്കോ​​ർ വി​​ദ​​ർ​​ഭ​​യ്ക്ക് ഇ​​റാ​​നി ക​​പ്പ് സ​​മ്മാ​​നി​​ച്ചു. ര​​ഞ്ജി ട്രോ​​ഫി ചാ​​ന്പ്യ​ന്മാ​​രാ​​യ വി​​ദ​​ർ​​ഭ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​റാ​​നി ക​​പ്പ് നേ​​ടു​​ന്ന​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ വി​​ദ​​ർ​​ഭ ഏ​​ഴു വി​​ക്ക​​റ്റി​​ന് 800 റ​​ണ്‍​സി​​ന് ഡി​​ക്ല​​യ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​യു​ടെ ആ​​ദ്യ ഇ​​ന്നിം​​ഗ്സ് 390ൽ ​അ​വ​സാ​നി​ച്ചു. അ​​വ​​സാ​​ന ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ആ​​രം​​ഭി​​ച്ച വി​​ദ​​ർ​​ഭ 26 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 79 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​തോ​​ടെ മ​​ത്സ​​രം സ​​മ​​നി​​ല​​യാ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​റാ​​നി ക​​പ്പി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ നേ​​ടി​​യ (286) വ​​സിം ജാ​​ഫ​​റി​​ന്‍റെ മി​​ക​​വി​​ലാ​​ണ് വി​​ദ​​ർ​​ഭ കൂ​​റ്റ​​ൻ സ്കോ​​ർ നേ​​ടി​​യ​​ത്. ജാ​​ഫ​​റാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ഈ സീ​​സ​​ണി​​ൽ വി​​ദ​​ർ​​ഭ ഇതുവരെ പ​​രാ​​ജ​​പ്പെ​​ട്ടി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.