അ​​ത്‌​ല​​റ്റി​​ക്കോ, ഗണ്ണേഴ്സ് ക്വാ​​ർ​​ട്ട​​റി​​ൽ
Saturday, March 17, 2018 1:20 AM IST
ല​​ണ്ട​​ൻ: യു​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്, ആ​​ഴ്സ​​ണ​​ൽ, സി​​എ​​സ്കെഎ മോ​​സ്കോ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. റ​​ഷ്യ​​ൻ ക്ല​​ബ് ലോ​​കോ​​മോ​​ട്ടീ​​വ് മോ​​സ്കോ​​യെ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ 5-1ന് ​​അ​​ത്‌​ല​​റ്റി​​ക്കോ കീ​​ഴ​​ട​​ക്കി.

എ​​യ്ഞ്ച​​ൽ കൊ​​റേ​​റ (16-ാം മി​​നി​​റ്റ്), നി​​ഗ്വെ​​സ് (47-ാം മി​​നി​​റ്റ്), ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് (65, 70-പെ​​നാ​​ൽ​​റ്റി), അ​​ന്‍റോ​ണി​​യെ ഗ്രീ​​സ്മാ​​ൻ (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടാം പാ​​ദ​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-1ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​മാ​​ണ് സ്പാ​​നി​​ഷ് ക്ല​​ബ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ട് നി​​ന്ന​​ശേ​​ഷം ആ​​ഴ്സ​​ണ​​ൽ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘ​​മാ​​യ എ​​സി മി​​ലാ​​നെ 3-1നു ​​കീ​​ഴ​​ട​​ക്കി. ഡാ​​നി വെ​​ൽ​​ബീ​​ക്ക് (39, 86-പെ​​നാ​​ൽ​​റ്റി), ഗ്രാ​​നി​​റ്റ് സാ​​ക (71-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ആ​​ഴ്സ​​ണ​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ട​​ത്. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-1ന്‍റെ ജ​​യ​​മാ​​ണ് ഇം​​ഗ്ലീ​ഷ് ടീം ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.