ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ​​ക്കു പ​​ര​​ന്പ​​ര
ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ​​ക്കു പ​​ര​​ന്പ​​ര
Friday, March 16, 2018 1:03 AM IST
വ​​ഡോ​​ദ​​ര: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. നി​​ർ​​ണാ​​യ​​ക​​മാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ 60 റ​​ണ്‍​സി​​നു ജ​​യി​​ച്ചാ​​ണ് ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര 2-0നു ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ബാ​​റ്റിം​​ഗ് മി​​ക​​വ് കാ​​ഴ്ച​​വ​​ച്ച ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ നി​​ക്കോ​​ളെ ബോ​​ൾ​​ട​​നാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ബോ​​ൾ​​ട്ട​​ൻ 88 പ​​ന്തി​​ൽ​​നി​​ന്ന് 84 റ​​ണ്‍​സ് നേ​​ടി. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് 287. ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ 49.2 ഓ​​വ​​റി​​ൽ 227ന് ​​പു​​റ​​ത്ത്.


ബോ​​ൾ​​ട്ട​​നു പി​​ന്നാ​​ലെ എ​​ല്ലി​​സ് പെ​​റി (70 പ​​ന്തി​​ൽ 70 നോ​​ട്ടൗ​​ട്ട്), ബെ​​ച്ച് മൂ​​ണി (40 പ​​ന്തി​​ൽ 56) എ​​ന്നി​​വ​​രും അ​​ർ​​ധ​​ശ​​ത​​കം നേ​​ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്കാ​​യി സ്മൃ​​തി മ​​ന്ദാ​​ന (53 പ​​ന്തി​​ൽ 67) മാ​​ത്ര​​മാ​​ണ് അ​​ർ​​ധ​​സെ​​ഞ്ചി​​റി നേ​​ടി​​യ​​ത്. മി​​താ​​ലി (15 റ​​ണ്‍​സ്), ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (17 റ​​ണ്‍​സ്), പൂ​​നം റൗ​​ത്ത് (27 റ​​ണ്‍​സ്), ദീ​​പ്തി ശ​​ർ​​മ (26 റ​​ണ്‍​സ്) തു​​ട​​ങ്ങി​​യ മു​​ൻ​​നി​​ര​​ക്കാ​​ർ​​ക്ക് തി​​ള​​ങ്ങാ​​ൻ സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.