റോജർ ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ
റോജർ ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ
Friday, March 16, 2018 1:03 AM IST
ഇ​ന്ത്യ​ൻ വെ​ൽ​സ്: പു​രു​ഷ സിം​ഗി​ൾ​സ് ടെ​ന്നീ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ റോ​ജ​ർ ഫെ​ഡ​റ​ർ ഇ​ന്ത്യ​ൻ​വെ​ൽ​സ് മാ​സ്റ്റേ​ഴ്സ് ടെ​ന്നീ​സി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ജെ​ർ​മി ചാ​ർ​ഡി​യെ 7-5, 6-4നു ​പ​രാ​ജ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ സി​മോ​ണ ഹാ​ലെ​പ് സെ​മിയി​ലെ​ത്തി. പെ​ട്ര മാ​ർ​ടി​ച്ചി​നെ 6-4, 6-7, 6-3ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഹാ​ലെ​പ് അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. സെ​മി​യി​ൽ റൊ​മേ​നി​യ​ൻ താ​രം ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക​യെ നേ​രി​ടും. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രോ​ളി​ന പ്ലീ​ഷ്കോ​വ​യെ 6-2, 6-3നു ന​വോ​മി പ​രാ​ജ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.