എ​ഫ്സി കേ​ര​ള​യെ നേ​രി​ടാ​ൻ ബ്ലാ​സ്റ്റേ​ഴ്സ്
Friday, March 16, 2018 1:02 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഫു​​​ട്ബോ​​​ൾ ആ​​​വേ​​​ശം ഇ​​​നി തൃ​​​ശൂ​​​രി​​​ൽ. തൃ​​​ശൂ​​​രി​​​ന്‍റെ സ്വ​​​ന്തം ക്ല​​​ബ്ബാ​​​യ എ​​​ഫ്സി കേ​​​ര​​​ള​​​യു​​​മാ​​​യാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഏ​​​റ്റു​​​മു​​​ട്ടു​​​ക. ഏ​​​പ്രി​​​ൽ 12നാ​​​ണ് ആ​​​വേ​​​ശ​​പ്പോ​​​രാ​​​ട്ടം. സീസണിൽ അഞ്ച് മത്സങ്ങളുണ്ട്.

ഐ ​​​ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ര​​​ണ്ടാം ഡി​​​വി​​​ഷ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് പ​​​ന്തു​​​രു​​​ളു​​​ക. തൃ​​​ശൂ​​​രി​​​ന്‍റെ സ്വ​​​ന്തം ക്ല​​​ബ്ബാ​​​യ എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ അ​​​ര​​​ങ്ങേ​​​റ്റ​​​വും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ്. 17നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ഫ്സി കേ​​​ര​​​ള ടീം ​​ഫ​​​ത്തേ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ നേ​​​രി​​​ടും. പി​​​ന്നീ​​​ട് എ​​​ഫ്സി ഗോ​​​വ, ഐ​​​എ​​​സ്എ​​​ൽ വ​​​മ്പ​​​ന്മാ​​​രു​​​ടെ റി​​​സ​​​ർ​​​വ് ടീ​​​മു​​​ക​​ൾ എ​​ന്നി​​വ​​യോ​​ട് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഏ​​​റ്റു​​​മു​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.