ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പ​ദ​വി​ക്ക​രി​കെ നി​ഹാ​ൽ സ​രി​ൻ
ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പ​ദ​വി​ക്ക​രി​കെ  നി​ഹാ​ൽ സ​രി​ൻ
Thursday, March 15, 2018 1:58 AM IST
ചെ​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ത്ഭു​​​ത​​​ബാ​​​ല​​​ൻ നി​​​ഹാ​​​ൽ സ​​​രി​​​ൻ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ പ​​​ദ​​​വി​​​ക്കു തൊ​​​ട്ട​​​രി​​​കി​​​ൽ. റെ​​യ്ക്ക്ജാ​​വി​​ക്കി​​ൽ ന​​ട​​ന്ന ബോ​​ബി ഫി​​ഷ​​ർ സ്മാ​​ര​​ക ഇ​​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ ഓ​​പ്പ​​ണ്‍ ചെ​​സ് ടു​​ർ​​ണ​​മെ​​ന്‍റി​ൽ പതിമ്മൂന്നു​​കാ​​ര​​ൻ മ​​ല​​യാ​​ളി ഇ​​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റ​​ർ നി​​ഹാ​​ൽ സ​​രി​​ൻ ത​​ന്‍റെ ര​​ണ്ടാം ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ നോം ​​നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ നോ​​ർ​​വ​യി​​ൽ ന​​ട​​ന്ന ഫാ​​ഗെ​​ർ നെ​​സ് ഇ​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റേ​​ഴ്സ് ചെ​​സി​​ലാ​​ണ് നി​​ഹാ​​ലി​​ന് ആ​​ദ്യ ജി​​എം നോം ​​ല​​ഭി​​ച്ച​​ത്. ഒ​​രു ജി​​എം നോ​​മു​​കൂ​​ടി നേ​​ടി​​യാ​​ൽ നി​​ഹാ​​ൽ സ​​രി​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ പ​​ദ​​വി​​ക്ക​​ർ​​ഹ​​നാ​​കും.

ഒ​​ന്പ​​തു റൗ​​ണ്ടു മ​​ൽ​​സ​​രം ന​​ട​​ന്ന ഇ​​തി​​ൽ ഏ​​ഴു റൗ​​ണ്ടു മ​​ൽ​​സ​​രം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​ഞ്ച​​ര പോ​​യി​​ന്‍റും 2767 റേ​​റ്റിം​​ഗ് പെ​​ർ​​ഫോ​​മ​​ൻ​​സും ഉ​​ണ്ടാ​​യി​​രു​​ന്ന നി​​ഹാ​​ൽ ജി​​എം നോ​​മി​​ന് അ​​ർ​​ഹ​​നാ​​യി​​രു​​ന്നു. പി​​ന്നീ​​ടു ന​​ട​​ന്ന എ​​ട്ടാം റൗ​​ണ്ടി​​ൽ സ​​മ​​നി​​ല നേ​​ടി​​യ നി​​ഹാ​​ൽ ഒ​​ൻ​​പ​​താം റൗ​​ണ്ടി​​ൽ ജി​​എം ല ​​ഗാ​​ർ ദേ ​​മാ​​ക്സി മേ​​യോ​​ട് ആ​​ദ്യ പ​​രാ​​ജ​​യം ഏ​​റ്റു​​വാ​​ങ്ങി. ഒ​​രു വ​​നി​​താ ജി​​എം ഉ​​ൾ​​പ്പ​​ടെ എ​​ട്ടു ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ​​മാ​​രു​​മാ​​യി ക​​ളി​​ച്ച നി​​ഹാ​​ൽ അ​​തി​​ൽ മൂ​​ന്നു പേ​​രെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യും ഒ​​ന്നാം സീ​​ഡാ​​യി​​രു​​ന്ന റി​​ച്ചാ​​ർ​​ഡ് റാ​​പ്പോ​​ർ​​ട്ടും ഗ​​താം കാം​​സ്കി​​യും ഉ​​ൾ​​പ്പെ​​ടെ നാ​​ലു ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ​​മാ​​രു​​മാ​​യി സ​​മ​​നി​​ല നേ​​ടു​​ക​​യും ചെ​​യ്തു. ഏ​​ഴ​​ര പോ​​യി​​ന്‍റു നേ​​ടി​​യ ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ ഭാ​​സ്ക​​ര​​ൻ അ​​ധി​​പ​​നാ​​ണ് ഇ​​തി​​ൽ ചാ​​ന്പ്യ​​ൻ​​പ​​ട്ടം നേ​​ടി​​യ​​ത്.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​യി​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ൽ മ​​​റ്റേ​​​ത് താ​​​ര​​​ത്തെ​​​യും വെ​​​ല്ലു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ് 13 വ​​​യ​​​സി​​​ന​​​കം നി​​​ഹാ​​​ൽ നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2016ൽ ​​​അ​​​സാ​​​മാ​​​ന്യ​​​നേ​​​ട്ട​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ബാ​​​ല​​​പ്ര​​​തി​​​ഭ​​​യ്ക്കു​​​ള്ള രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ അ​​​വാ​​​ർ​​​ഡും നി​​​ഹാ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ. ​​​സ​​​രി​​​ൻ-​​​ഡോ. ഷി​​​ജി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ നി​​​ഹാ​​​ൽ തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. സ​​​ഹോ​​​ദ​​​രി നേ​​​ഹ സ​​​രി​​​ൻ ഇ​​​തേ സ്കൂ​​​ളി​​​ൽ മൂ​​​ന്നാം​​​ക്ലാ​​​സി​​ലാ​​​ണ്.

‌​ടി.​​കെ.​ ജോ​​സ​​ഫ് പ്ര​​വി​​ത്താ​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.