വോ​സ്നി​യാ​സ്കി പു​റ​ത്ത്
വോ​സ്നി​യാ​സ്കി പു​റ​ത്ത്
Thursday, March 15, 2018 1:58 AM IST
ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ്: ഡ​​ബ്ല്യു​​ടി​​എ ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​സ്കി പു​​റ​​ത്ത്. റ​​ഷ്യ​​യു​​ടെ ഡാ​​രി​​യ കാ​​സാ​​ട്കി​​ന​​യോ​​ട് 6-4, 7-5നാ​​ണ് വോ​​സ്നി​​യാ​​സ്കി തോ​​റ്റ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് വോ​​സ്നി​​യാ​​സ്കി​​യെ കാ​​സാ​​ട്കി​​ന പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ യൂ​​കി ഭാം​​ബ്രി മൂ​​ന്നാം റൗ​​ണ്ടി​​ൽ തോ​​റ്റു പു​​റ​​ത്താ​​യി. ലോ​​ക 21-ാം ന​​ന്പ​​ർ അ​​മേ​​രി​​ക്ക​​യു​​ടെ സാം ​​ക്വ​​റി​​യോ​​ട് മൂ​​ന്നു സെ​​റ്റ് (7-6, 4-6, 4-6) നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ലാ​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ടത്. ലോ​​ക 110 റാ​​ങ്കി​​ലു​​ള്ള ഭാം​​ബ്രി മി​​ക​​ച്ച പോ​​രാ​​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് കീ​​ഴ​​ട​​ങ്ങി​​യ​​ത്. മൂ​​ന്നാം റൗ​​ണ്ട് വ​​രെ​​യെ​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ താ​​രം റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ 100ലെ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.