ലിൻഗാർഡിന്‍റെ ഗോളിൽ യുണൈറ്റഡിനു ജയം
ലിൻഗാർഡിന്‍റെ ഗോളിൽ യുണൈറ്റഡിനു ജയം
Monday, February 26, 2018 12:54 AM IST
മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ സൂ​പ്പ​ര്‍ സ​ണ്‍ഡേ​യി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ജ​യം. യു​ണൈ​റ്റ​ഡ് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി. പകരക്കാരനായി ഇറങ്ങിയ ജെസെ ലിൻഗാർഡാണ് യുണൈറ്റഡിനു ജയമൊരു ക്കിയത്. 28 ക​ളി​യി​ല്‍ യു​ണൈ​റ്റ​ഡി​ന് 59 പോ​യി​ന്‍റാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ച ലി​വ​ര്‍പൂ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

ഒ​ന്നാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് 72 പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള ലി​വ​ര്‍പൂ​ളി​ന് 57 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ചെ​ല്‍സി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​തി​രേ​യു​ള്ള ജ​യ​ത്തോ​ടെ ടോ​ട്ട​നം നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 88-ാം മി​നി​റ്റി​ല്‍ ഹാ​രി കെ​യ്ന്‍ നേ​ടി​യ ഏ​ക ഗോ​ളി​നാ​ണ് ടോ​ട്ട​നം ജ​യി​ച്ച​ത്.

ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. ശ​ക്ത​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ചെ​ല്‍സി​യു​ടെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍, 32-ാം മി​നി​റ്റി​ല്‍ വി​ല്യ​ന്‍ ചെ​ല്‍സി​യെ മു​ന്നി​ലെ​ത്തി​ച്ചു.


യു​ണൈ​റ്റ​ഡി​ല്‍നി​ന്നു​ള്ള തി​രി​ച്ച​ടി ആ​റു മി​നി​റ്റി​നു​ശേ​ഷ​മെ​ത്തി. ആ​ന്‍റോ​ണി മാ​ര്‍ഷ​ണി​ലി​ന്‍റെ അ​സി​സ്റ്റി​ല്‍ ലു​ക്കാ​ക്കു​വി​നു ഗോ​ള്‍. സ​മ​നി​ല​യോ​ടെ ആ​ദ്യ പ​കു​തി തീ​ര്‍ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ ലീ​ഡി​നാ​യി ഇ​രു​ടീ​മും പൊ​രു​തി. 64-ാം മി​നി​റ്റി​ല്‍ മാ​ര്‍ഷ​ലി​നു പ​ക​രം ജെ​സെ ലി​ന്‍ഗാ​ര്‍ഡി​നെ ഇ​റ​ക്കി. ലി​ന്‍ഗാ​ര്‍ഡി​നെ ഇ​റ​ക്കി​യ ഹൊ​സെ മൗ​റി​ഞ്ഞോ​യു​ടെ തീ​രു​മാ​നം ശ​രി​യാ​യി. 75-ാം മി​നി​റ്റി​ല്‍ ലു​ക്കാ​ക്കു​വി​ന്‍റെ ക്രോ​സി​ല്‍ ലി​ന്‍ഗാ​ര്‍ഡ് യു​ണൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.