കോ​ഹ്‌ലി​ക്കും ധോ​ണി​ക്കും വി​ശ്ര​മം: രോ​ഹി​ത് ന​യി​ക്കും
കോ​ഹ്‌ലി​ക്കും ധോ​ണി​ക്കും വി​ശ്ര​മം: രോ​ഹി​ത് ന​യി​ക്കും
Monday, February 26, 2018 12:54 AM IST
ന്യൂ​ഡ​ല്‍ഹി: ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ്‌ട്ര ​ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​യെ രോ​ഹി​ത് ശ​ര്‍മ ന​യി​ക്കും. ശി​ഖ​ര്‍ ധ​വാ​നാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളെ മു​ന്നി​ല്‍ക​ണ്ട് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി, ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി, ഓ​ള്‍റൗ​ണ്ട​ര്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ രോ​ഹി​ത് ആ​ണ് ടീ​മി​നെ ന​യി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ജ​യി​ക്കു​ക​യും ചെ​യ്തു. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ളി​ല്‍ രോ​ഹി​താ​യി​രു​ന്നു നാ​യ​ക​ന്‍.


കോ​ഹ്‌​ലി, ധോ​ണി, പാ​ണ്ഡ്യ, എ​ന്നി​വ​ര്‍ക്കു പു​റ​മെ പേ​സ​ര്‍മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ, സ്പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചു. പാ​ണ്ഡ്യ​യ്ക്കു പ​ക​രം ഓ​ള്‍റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് വി​ജ​യ് ശ​ങ്ക​റി​ന് അ​വ​സ​രം ല​ഭി​ച്ചു. ദീ​പ​ക് ഹൂ​ഡ, പേ​സ​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​ര്‍ക്ക് അ​വ​സ​രം ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.