ഡൈനാ​മോ​സി​ന് ഉ​ജ്വ​ല ​ജ​യം
ഡൈനാ​മോ​സി​ന് ഉ​ജ്വ​ല ​ജ​യം
Sunday, February 25, 2018 12:41 AM IST
ന്യൂ ​ഡ​ല്‍ഹി: ഐ​എ​സ്എ​ലി​ല്‍ ഡ​ല്‍ഹി ജ​വ​ഹ​ര്‍ലാ​ല്‍ മൈ​താ​നി​യി​ല്‍ ഏ​ഴു ഗോ​ള്‍ പി​റ​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​ണ് ഡ​ല്‍ഹി ഡൈ​നാ​മോ​സും എ​ടി​കെ​യും സ​മ്മാ​നി​ച്ച​ത്. ഡൈ​നാ​മോ​സ് മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍ക്ക് എ​ടി​കെയെ പ​രാ​ജ​യ​പ്പെ​ടു​ത്തി.ര​ണ്ട് ഗോ​ളി​ന് പി​ന്നി​ട്ട് നി​ന്നശേ​ഷം അ​വ​സാ​ന 20 മി​നി​ട്ടി​ല്‍ മൂ​ന്ന് ഗോ​ള​ടി​ച്ച് ഡൈ​നാ​മോ​സ് എ​ടി​കെ​യെ ഞെ​ട്ടി​ച്ചു.

23-ാം മി​നി​ട്ടി​ൽ കാ​ലു ഉ​ച്ചെ​ ഡൽഹിയെ മുന്നിലെത്തിച്ചു. ഡ​ല്‍ഹി​യു​ടെ ആ​ഹ്ലാ​ദം അ​ധി​ക നേ​രം നീ​ണ്ടു നി​ന്നി​ല്ല. 37-ാം മി​നി​ട്ടി​ല്‍ കോ​ല്‍ക്ക​ത്ത അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍ഡ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നാ​യ എം​ബാ​ത്തെ​യു​ടെ അ​ടി ഡ​ല്‍ഹി​യു​ടെ ഗ​ബ്രി​യേ​ല്‍ സി​ചേ​റോ​യു​ടെ കാ​ലി​ല്‍ ത​ട്ടി സ്വ​ന്തം വ​ല​യി​ല്‍ ക​യ​റി.

ര​ണ്ടാം പ​കു​തി​യി​ല്‍ ജ​യി​ക്ക​ണ​മെ​ന്ന വാ​ശി​യോ​ടെ​യാ​ണ് എ​ടി​കെ തു​ട​ങ്ങി​യ​ത്. പ്ര​ത്യേ​കി​ച്ച് എം​ബാ​ത്തെ​യു​ടെ മി​ക​ച്ച പ​ന്ത​ട​ക്ക​ത്തി​നും വേ​ഗ​ത​യേ​റി​യ നീ​ക്ക​ത്തി​ലും ഡ​ല്‍ഹി​ക്ക് പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 52-ാം മി​നി​ട്ടി​ല്‍ മ​നോ​ഹ​ര​മാ​യ ഒ​രു ഫ്രീ​കി​ക്കി​ലൂ​ടെ റാ​ബി കീ​ന്‍ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. 58-ാം മി​നി​ട്ടി​ല്‍ കീ​ന്‍ വീ​ണ്ടും ഡ​ല്‍ഹി​യു​ടെ വ​ല​കു​ലു​ക്കി.


ര​ണ്ട് ഗോ​ളി​ന് പി​ന്നി​ലാ​യ ഡ​ല്‍ഹി അ​വി​സ്മ​ര​ണീ​യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. മൂ​ന്നു മി​നി​ട്ടി​നു​ള്ളി​ല്‍ ര​ണ്ട് ത​വ​ണ എ​ടി​കെ​യു​ടെ വ​ല കു​ലു​ക്കി ഞെ​ട്ടി​ച്ചു. 69-ാം മി​നി​ട്ടി​ല്‍ സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ കാ​ലു ഉ​ച്ചെ ത​ന്നെ​യാ​യി​രു​ന്നു ര​ണ്ടാം ഗോ​ളും നേ​ടി​യ​ത്. 71-ാം മി​നി​ട്ടി​ല്‍ ഡ​ല്‍ഹി​യു​ടെ സ​മ​നി​ല ഗോ​ളു​മെ​ത്തി. വ​ല​ത് ഭാ​ഗ​ത്ത് നി​ന്നും ചാം​ഗ്‌​തെ ന​ല്‍കി​യ ക്രോ​സ് സ​ത്യാ​സെ​ന്‍ സിം​ഗ് പ്ര​യാ​സ​മി​ല്ലാ​തെ ത​ന്നെ വ​ല​യി​ലേ​ക്ക് ഉ​രു​ട്ടി വി​ട്ടു.

സ​മ​നി​ല നേ​ടി​യ​തോ​ടെ ഡ​ല്‍ഹി വീ​ണ്ടും അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നെ​ടു​ത്തു. ക​ളി​യ​വ​സാ​നി​ക്കാ​ന്‍ ര​ണ്ട് മി​നി​ട്ട് ബാ​ക്കി നി​ല്‍ക്കെ മി​റ​ബാ​ജെ​യി​ലൂ​ടെ ഡൈ​നാ​മോ​സ് വി​ജ​യം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.