ക്ഷമിക്കണം,, പാ​ക്കി​സ്ഥാ​നാണ്​ഒന്നാം സ്ഥാനത്ത്
ക്ഷമിക്കണം,, പാ​ക്കി​സ്ഥാ​നാണ്​ഒന്നാം സ്ഥാനത്ത്
Saturday, February 24, 2018 12:54 AM IST
ദുബാ​​യ്: ഐ​​സി​​സി​​ക്കു തെ​​റ്റു​​പ​​റ്റി. ട്വ​​ന്‍റി 20 റാ​​ങ്കിം​​ഗി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രും. ദ​​ശാം​​ശ​​ത്തി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഒ​​ന്നാം സ്ഥാ​​നം ന​​ഷ്ട​​മാ​​യ​​ത്. ഇം​​ഗ്ല​ണ്ട്, ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​സ്ട്രേ​ലി​യ ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി 20യി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ ജേ​​താ​​ക്ക​​ളാ​​യ​പ്പോ​ൾ ഓ​സീ​സ് ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യെ​​ന്ന് ഐ​​സി​​സി​​യു​​ടെ ഒ​​രു വ​​ക്താ​​വ് അ​​റി​​യി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ, ഇ​ന്ന​ലെ ഓ​​സ്ട്രേ​​ലി​​യ​​യ​​ല്ല പാ​​ക്കി​​സ്ഥാ​​നാ​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ന്ന് ഐ​​സി​​സി അ​​റി​​യി​​ച്ചു. ദ​​ശാം​​ശ​​ത്തി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​ത്. പാ​​ക്കി​​സ്ഥാ​​ന് 125.84 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ഓ​​സ്ട്രേ​​ലി​​യ 0.19 പോ​​യി​​ന്‍റ് കു​​റ​​വി​​ൽ 125.65 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.


2011നു​​ശേ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഇ​​തു​​വ​​രെ ട്വ​​ന്‍റി 20 റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. ഇ​​ന്ത്യ​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ട്വ​​ന്‍റി 20 പ​​ര​​ന്പ​​ര നേ​​ടി​​യാ​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം കു​​റ​​യ്ക്കാ​​നാ​​കും. ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തും ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.