കേ​​ര​​ളാ ക്യാ​​ന്പ് നാ​​ളെ മു​​ത​​ൽ കോ​​ഴി​​ക്കോ​​ട്
കേ​​ര​​ളാ ക്യാ​​ന്പ് നാ​​ളെ മു​​ത​​ൽ കോ​​ഴി​​ക്കോ​​ട്
Thursday, February 22, 2018 1:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​നു​​ള്ള കേ​​ര​​ളാ ക്യാ​​ന്പ് നാ​​ളെ ആ​​രം​​ഭി​​ക്കും. കോ​​ഴി​​ക്കോ​​ട് കോ​​ർ​​പ​​റേ​​ഷ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​കും പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ക. 30 അം​​ഗ സം​​ഘ​​മാ​​യി​​രി​​ക്കും പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഉ​​ണ്ടാ​​വു​​ക​​യെ​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ സ​​തീ​​വ​​ൻ ബാ​​ല​​ൻ ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.

പ്രാ​​ഥ​​മി​​ക റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾക്കു​​ശേ​​ഷം കൂ​​ടു​​ത​​ൽ ദി​​വ​​സം ഇ​​ട​​വേ​​ള ഉ​​ണ്ടാ​​യ​​തി​​നാ​​ൽ വീ​​ണ്ടും പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി മാ​​റ്റിവയ്ക്കും. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് നാ​​ളെ മു​​ത​​ൽ പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഒ​​രേ സ​​മ​​യം ഒ​​ന്നി​​ല​​ധി​​കം സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ല​​ഭ്യ​​മാ​​കാ​​ൻ സാ​​ഹ​​ച​​ര്യ​​മു​​ള്ള​​തി​​നാ​​ലാ​​ണ് കോ​​ഴി​​ക്കോ​​ട് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്: സ​​തീ​​വ​​ൻ ബാ​​ല​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.