കോഹ്‌ലിക്കു മുന്നിൽ ബ്രാ​ഡ്മാ​ൻ, റി​ച്ചാ​ർ​ഡ്സ് !
കോഹ്‌ലിക്കു മുന്നിൽ ബ്രാ​ഡ്മാ​ൻ, റി​ച്ചാ​ർ​ഡ്സ് !
Wednesday, February 21, 2018 12:57 AM IST
ഒ​​രു വി​​ദേ​​ശ പ​​ര്യ​​ട​​ന​​ത്തി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ലേ​​ക്ക് എ​​ത്താ​​ൻ വി​​രാ​​ടി​​ന് വേ​​ണ്ടി​​യ​​ത് 130 റ​​ണ്‍​സ് കൂ​​ടി. അ​​തി​​ലേ​​ക്ക് ശേ​​ഷി​​ക്കു​​ന്ന​​ത് ഇ​​ന്ന​​ത്തേ​​തു​​ൾ​​പ്പെ​​ടെ ര​​ണ്ട് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളും. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ വി​​വി​​യ​​ൻ റി​​ച്ചാ​​ർ​​ഡ്സ് മാ​​ത്ര​​മാ​​ണ് ഒ​​രു ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പ​​ര്യ​​ട​​ന​​ത്തി​​ൽ 1,000 റ​​ണ്‍​സ് നേ​​ട്ട​​ത്തി​​ൽ എ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

1976ൽ ​​വി​​ൻ​​ഡീ​​സി​​ന്‍റെ ഇം​​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ റി​​ച്ചാ​​ർ​​ഡ്സ് 1,045 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​തി​​ഹാ​​സം സ​​ർ ഡൊ​​ണാ​​ൾ​​ഡ് ബ്രാ​​ഡ്മാ​​ൻ ഇം​​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ 974 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ നി​​ല​​വി​​ൽ കോ​​ഹ്‌​ലി 870 ​റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ബ്രാ​​ഡ്മാ​​നെ​യും റി​ച്ചാ​ർ​ഡ്സി​നെ​യും കോ​​ഹ്‌​ലി ​പി​​ന്ത​​ള്ളു​​മോ എ​​ന്ന​​തും ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ന്‍റെ ആ​​കാം​​ക്ഷ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.