ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ: സെ​​വി​​യ്യ​​യി​​ൽ യു​​ണൈ​​റ്റ​​ഡ്
ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ: സെ​​വി​​യ്യ​​യി​​ൽ യു​​ണൈ​​റ്റ​​ഡ്
Wednesday, February 21, 2018 12:57 AM IST
മാ​​ഡ്രി​​ഡ്/​​മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇം​​ഗ്ലീ​​ഷ് വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ഇ​​ന്ന് സ്പാ​​നി​​ഷ് നി​​ര​​യാ​​യ സെ​​വി​​യ്യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ യു​​ക്രെ​​യ്ൻ ക്ല​​ബ് ഷാ​​ക്ത​​ർ ഡോ​​ണെ​​റ്റ്സ്ക് ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗി​​ൽ​​നി​​ന്നു​​ള്ള എ​​എ​​സ് റോ​​മ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 1.15 മു​​ത​​ലാ​​ണ് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും.

ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലി​​റ​​ങ്ങു​​ന്ന മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ഇ​​താ​​ദ്യ​​മാ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ സെ​​വി​​യ്യ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. 2016, 2017 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ യൂ​​റോ​​പ്പ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​രാ​​ണ് ഇ​​രു ടീ​​മു​​ക​​ളും. 2016ൽ ​​സെ​​വി​​യ്യ​​യും 2017ൽ ​​യു​​ണൈ​​റ്റ​​ഡും യൂ​​റോ​​പ്പ ലീ​​ഗ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. മൗ​​റീ​​ഞ്ഞോ സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ സെ​​വി​​യ്യ​​യ്ക്കെ​​തി​​രേ ഏ​​ഴ് ജ​​യം നേ​​ടി​​യി​​രു​​ന്നു. ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ​​ മാ​​ത്ര​​മേ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു​​ള്ളൂ.


റോ​​മ - ഷാ​​ക്ത​​ർ പോ​​രാ​​ട്ട​​ത്തി​​ൽ മു​​ൻ​​തൂ​​ക്കം യു​​ക്രെ​​യ്ൻ ക്ല​​ബ്ബി​​നാ​​ണ്. നാ​​ല് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യ​​തി​​ൽ മൂ​​ന്ന് വി​​ജ​​യം ഷാ​​ക്ത​​റി​​നാ​​യി​​രു​​ന്നു. ഒ​​രു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് റോ​​മ​​യ്ക്ക് വി​​ജ​​യം ക​​ണ്ടെ​​ത്താ​​നാ​​യ​​ത്. 2010-11 പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ വി​​ജ​​യം ഷാ​​ക്ത​​റി​​നാ​​യി​​രു​​ന്നു. ഇ​​രു വ​​ശ​​വും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​വ​​സാ​​ന​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​തും അ​​ന്നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.