അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ മി​​ക​​വ് കു​​ൽ​​ദീ​​പി​​ന്
അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ മി​​ക​​വ് കു​​ൽ​​ദീ​​പി​​ന്
Tuesday, February 20, 2018 1:00 AM IST
ഇ​​ന്ത്യ​​യു​​ടെ ചൈ​​നാ​​മ​​ൻ സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വ് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​നു​​ള്ള അ​​വാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ക്രി​​ക്ഇ​​ൻ​​ഫോ സൈ​​റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ അ​​വാ​​ർ​​ഡാ​​ണ് കു​​ൽ​​ദീ​​പി​​നെ തേ​​ടി​​യെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 22.18 ശ​​രാ​​ശ​​രി​​യി​​ൽ 43 വി​​ക്ക​​റ്റ് കു​​ൽ​​ദീ​​പ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​നു​​ള്ള അ​​വാ​​ർ​​ഡ് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റ​​ഷീ​​ദ് ഖാ​​ൻ (18 റ​​ണ്‍​സി​​ന് ഏ​​ഴ് വി​​ക്ക​​റ്റ് ) സ്വ​​ന്ത​​മാ​​ക്കി.


സ്റ്റീ​​വ​​ൻ സ്മി​​ത്ത്, ന​​ഥാ​​ൻ ലി​​യോ​​ണ്‍, ഹീ​​ത​​ർ നൈ​​റ്റ്, ഫ​​ഖാ​​ർ സ​​മ​​ൻ, മു​​ഹ​​മ്മ​​ദ് അ​​മീ​​ർ എ​​ന്നി​​വ​​രാ​​ണ് മ​​റ്റ് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ൾ. ടെ​​സ്റ്റി​​ലെ മി​​ക​​ച്ച ബാ​​റ്റിം​​ഗി​​നാ​​ണ് ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ​​ൻ സ്മി​​ത്തി​​ന് അ​​വാ​​ർ​​ഡ്. പൂ​​ന ടെ​​സ്റ്റി​​ൽ 109 റ​​ണ്‍​സ് എ​​ടു​​ത്ത​​താ​​ണ് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ട​​ത്. ബം​​ഗ​​ളൂ​​രു ടെ​​സ്റ്റി​​ൽ 50 റ​​ണ്‍​സി​​ന് എ​​ട്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ലി​​യോ​​ണ്‍ മി​​ക​​ച്ച ബൗ​​ളിം​​ഗി​​നു​​ള്ള അ​​വാ​​ർ​​ഡി​​ന​​ർ​​ഹ​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.