റ​ഫ​റി റീ​പ്ലേ ക​ണ്ട് ഗോ​ൾ നി​ഷേ​ധി​ച്ച​പ്പോ​ൾ!
റ​ഫ​റി റീ​പ്ലേ ക​ണ്ട് ഗോ​ൾ നി​ഷേ​ധി​ച്ച​പ്പോ​ൾ!
Monday, February 19, 2018 12:54 AM IST
ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ റ​ഫ​റി​യു​ടെ വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് ഇ​ട​പെ​ട​ൽ മ​റി​ക​ട​ന്ന് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്വാ​ർ​ട്ട​റി​ൽ. റൊ​മേ​ലു ലൂ​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ൽ ഹ​ഡ്ഡേർ​സ്ഫീ​ൽ​ഡ് ടൗ​ണി​നെ 2-0നു ​കീ​ഴ​ട​ക്കി​യാ​ണ് യു​ണൈ​റ്റ​ഡ് ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച​ത്. മൂ​ന്ന്, 55 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലു​ക്കാ​ക്കു​വി​ന്‍റെ ഗോ​ൾ.

റ​ഫ​റി വീ​ഡി​യോ റീ​പ്ലേ ക​ണ്ട് ഗോ​ൾ നി​ഷേ​ധി​ച്ച വി​വാ​ദ തീ​രു​മാ​ന​ത്തി​നും ഇം​ഗ്ല​ണ്ട് സാ​ക്ഷ്യം​വ​ഹി​ച്ചു. ഹ്വാ​ൻ മാ​ട്ട​യു​ടെ ഗോ​ളാ​ണ് റീ​പ്ലേ ക​ണ്ട​ശേ​ഷം ഓ​ഫ് സൈ​ഡ് വി​ധി​ച്ച് റ​ഫ​റി നി​ഷേ​ധി​ച്ച​ത്. ആ​ഷ്‌ലി യം​ഗി​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു മാ​ട്ട വ​ല​കു​ലു​ക്കി​യ​ത്. എ​ന്നാ​ൽ, റ​ഫ​റി കെ​വി​ൻ ഫ്ര​ണ്ട് വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​യു​ടെ (വി​എ​ആ​ർ) സ​ഹാ​യ​ത്തോ​ടെ ഓ​ഫ് സൈ​ഡ് വി​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.