മി​​താ​​ലി മി​​ന്നി; ഇ​​ന്ത്യ​​ക്കു ജ​​യം
മി​​താ​​ലി മി​​ന്നി; ഇ​​ന്ത്യ​​ക്കു ജ​​യം
Tuesday, February 13, 2018 11:50 PM IST
പൊ​​ച്ചെ​​ഫ്സ്ട്രൂം: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു വി​​ജ​​യം. ഏ​​ഴു വി​​ക്ക​​റ്റി​​നാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ വി​​ജ​​യം​​ നു​​ക​​ർ​​ന്ന​​ത്. 48 പ​​ന്തി​​ൽ 54 റ​​ണ്‍​സ് നേ​​ടി​​യ മി​​താ​​ലി രാ​​ജി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ വി​​ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 164. ഇ​​ന്ത്യ 18.5 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​വേ​​ണ്ടി 38 റ​​ണ്‍​സെ​​ടു​​ത്ത ഡി ​​വാ​​ൻ നീ​​കേ​​ർ​​ക്കാ​​ണ് മു​​ന്നി​​ൽ​​നി​​ന്ന് പ​​ട​​ന​​യി​​ച്ച​​ത്. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ച് ഏ​​ഴു പ​​ന്തി​​ൽ 32 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കോ​​ൾ ട്രി​​യോ​​ണി​​ന്‍റെ ബാ​​റ്റിം​​ഗാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ഭേ​​ദ​​പ്പെ​​ട്ട സ്കോ​​ർ സ​​മ്മാ​​നി​​ച്ച​​ത്. നാ​​ലു സി​​ക്സും ര​​ണ്ടു ബൗ​​ണ്ട​​റി​​യും ട്രി​​യോ​​ണ്‍ പ​​റ​​ത്തി. നാ​​ഡി​​ൻ ഡി ​​ക്ല​​ർ​​ക്ക് (25 പ​​ന്തി​​ൽ 30) ട്രി​​യോ​​ണി​​നു മി​​ക​​ച്ച പി​​ന്തു​​ണ ന​​ൽ​​കി. ഇ​​ന്ത്യക്കാ​​യി അ​​നൂ​​ജ പ​​ട്ടേ​​ൽ ര​​ണ്ടു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.


മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി സ്മൃ​​തി മ​​ന്ദാ​​ന​​യും മി​​താ​​ലി രാ​​ജും ചേ​​ർ​​ന്നു മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണ് ന​​ൽ​​കി​​യ​​ത്. ഇ​​ന്ത്യ​​ൻ സ്കോ​​ർ 47ൽ ​​നി​​ൽ​​ക്കെ 15 പ​​ന്തി​​ൽ മൂ​​ന്നു ബൗ​​ണ്ട​​റി​​യും ര​​ണ്ടു സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 28 റ​​ണ്‍​സെ​​ടു​​ത്ത മ​​ന്ദാ​​ന പു​​റ​​ത്താ​​യി. ജെ​​ന്നി റോ​​ഡ്രി​​ഗ​​സ് (37), വേ​​ദ കൃ​​ഷ്ണ​​മൂ​​ർ​​ത്തി (37) എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം മി​​താ​​ലി ഉ​​റ​​ച്ചു​​നി​​ന്ന​​തോ​​ടെ ഇ​​ന്ത്യ വി​​ജ​​യതീ​​ര​​മ​​ണ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.