അ​ഗ്വേ​റോ​യ്ക്ക് ഹാ​ട്രി​ക്ക്; സി​റ്റി വി​ജ​യ​വ​ഴി​യി​ൽ
അ​ഗ്വേ​റോ​യ്ക്ക് ഹാ​ട്രി​ക്ക്; സി​റ്റി വി​ജ​യ​വ​ഴി​യി​ൽ
Monday, January 22, 2018 12:43 AM IST
മാ​ഞ്ച​സ്റ്റ​ർ: സെ​ർ​ജി​യോ അ​ഗ്വേ​റോ​യു​ടെ ഹാ​ട്രി​ക്കി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു ജ​യം. സ്വ​ന്തം എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സി​റ്റി 3-1ന് ​ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്ത് വീ​ണ്ടും വി​ജ​യ​പാ​ത​യി​ൽ തി​രി​ച്ചെ​ത്തി. 34, 63, 83 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റൈൻ താ​രം ഗോ​ൾ നേ​ടി​യ​ത്. 67-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ജേ​ക്ക​ബ് മ​ർ​ഫി ന്യൂ​കാ​സി​ലി​നു സ​മ​നി​ല​യ്ക്കു​ള്ള പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി. എ​ന്നാ​ൽ, ക​ളി തീ​രാ​ൻ ഏ​ഴു മി​നി​റ്റു​കൂ​ടി​യു​ള്ള​പ്പോ​ൾ നേ​ടി​യ ഗോ​ളി​ൽ അ​ഗ്വേ​റോ സി​റ്റി​യു​ടെ ജ​യ​മു​റ​പ്പി​ച്ചു.


മി​ക​ച്ചൊ​രു ഹെ​ഡ​റി​ലൂ​ടെ​യാ​ണ് അ​ഗ്വേ​റോയുടെ​ ആ​ദ്യ ഗോ​ൾ. ര​ണ്ടാം ഗോ​ൾ റ​ഹീം സ്റ്റെ​ലിം​ഗി​നെ വീ​ഴ്ത്തി​യ​തിനു ല​ഭി​ച്ച സ്പോ​ട് കി​ക്ക് വ​ല​യി​ലാ​ക്കി സ്വ​ന്ത​മാ​ക്കി. 24 ക​ളി​യി​ൽ സി​റ്റി​ക്ക് 65 പോ​യി​ന്‍റും ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 53 പോ​യി​ന്‍റും. 50 പോ​യി​ന്‍റു​മാ​യി ചെ​ൽ​സി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

കഴിഞ്ഞ ദിവസം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 1-0ന് ​ബേ​ണ്‍ലി​യെ​യും ചെ​ൽ​സി 4-0ന് ​ബ്രൈ​റ്റ​ണെ​യും ആ​ഴ്സ​ണ​ൽ 4-1ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ​യും തോ​ൽ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.