ഇ​ന്ത്യ ലോക ചാ​ന്പ്യന്മാ​ർ
ഇ​ന്ത്യ ലോക ചാ​ന്പ്യന്മാ​ർ
Sunday, January 21, 2018 12:21 AM IST
ഷാ​ർ​ജ: കാ​ഴ്ച​പ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ചാ​ന്പ്യന്മാ​ർ. പാ​ക്കി​സ്ഥാ​നെ ര​ണ്ടു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും കി​രീ​ട​മു​യ​ർ​ത്തി​യ​ത്.
ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 40 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 308 റ​ണ്‍സ് എ​ടു​ത്തു. ഇ​ന്ത്യ 38.2 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി ല​ക്ഷ്യം മ​റി​ക​ട​ന്നു. സു​നി​ൽ ര​മേ​ശി​ന്‍റെ 93 റ​ണ്‍സ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

ടോ​സ് നേ​ടി​യ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ബാ​റ്റിം​ഗി​നു​വി​ടു​ക​യാ​യി​രു​ന്നു. ബാ​ദ​ർ മു​നീ​ർ (57), റി​യാ​സ​ത് ഖാ​ൻ (48), നാ​യ​ക​ൻ നി​സാ​ർ അ​ലി (47) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ 300 ക​ട​ത്തി​യ​ത്.

വ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ മി​ക​ച്ച തു​ട​ക്ക​മാ​ണി​ട്ട​ത്. 15 ഓ​വ​റി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റി​ന് 111 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി. എ​ന്നാ​ൽ 15-ാം ഓ​വ​റി​ൽ റ​ണ്‍ഒൗ​ട്ടി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ര​ണ്ടു വി​ക്ക​റ്റുകൾ ഇ​ന്ത്യ​യെ 16 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റി​ന് 116 റ​ണ്‍സ് എ​ന്ന അ​വ​സ്ഥ​യി​ലാ​ക്കി. സു​നി​ലും നാ​യ​ക​ൻ അ​ജ​യ് തി​വാ​രി​യും ഇ​ന്ത്യ​ൻ സ്കോ​റിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ഇ​രു​വ​രും ഇ​ന്ത്യ​യെ 25 ഓ​വ​റി​ൽ മൂ​ന്നി​ന് 190ലെ​ത്തി​ച്ചു. 35-ാം ഓ​വ​റി​ൽ ഇ​ന്ത്യ​ക്ക് ര​മേ​ശി​നെ ന​ഷ്ട​മാ​യ​പ്പോ​ൾ സ്കോ​ർ 271ലെ​ത്തി​യി​രു​ന്നു. ര​മേ​ശി​നെ അ​മീ​ർ ഇ​ഷ്ഫാ​ഖ് ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ലേ​ക്കു ക​ളി നീ​ണ്ട​പ്പോ​ൾ ഇ​ന്ത്യ​യു​ടെ കു​തി​പ്പി​ന് ഇ​ഴ​ച്ചി​ൽ സം​ഭ​വി​ച്ചു. അ​ജ​യി​നെ (63) ന​ഷ്ട​മാ​യ​തി​നൊ​പ്പം ര​ണ്ടു വി​ക്ക​റ്റു​ക​ൾ​കൂ​ടി പെ​ട്ടെ​ന്ന് കൊ​ഴി​ഞ്ഞു. എ​ന്നാ​ൽ അ​വ​സാ​നം ഇ​ന്ത്യ​ത​ന്നെ വി​ജ​യം നേ​ടി​യെ​ടു​ത്തു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു ജ​യി​ച്ചി​രു​ന്നു.


സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​ന് ബം​ഗ്ലാ​ദേ​ശി​നെ​യും പാ​ക്കി​സ്ഥാ​ൻ 156 റ​ണ്‍സി​നു ശ്രീ​ല​ങ്ക​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ പാ​ക്കി​സ്ഥാ​ൻ ബ്ലൈ​ൻ​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ ക്ഷ​ണി​താ​ക്ക​ളാ​യി ഐ​സി​സി സി​ഇ​ഒ ഡേ​വി​ഡ് റി​ച്ചാ​ർ​ഡ്സ​ണ്‍, മു​ൻ പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ൻ സ​ഹീ​ർ അ​ബ്ബാ​സ്, മു​ൻ ഇ​ന്ത്യ​ൻ വി​ക്ക​റ്റ്കീ​പ്പ​ർ സ​യീ​ദ് കി​ർ​മാ​ണി എ​ന്നി​വ​രെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.