60 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പു​തി​യ സ​മ​യം
60 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പു​തി​യ സ​മ​യം
Sunday, January 21, 2018 12:21 AM IST
സൗ​ത്ത് ക​രോ​ളൈ​ന: ഇ​ര​ട്ട ലോ​ക വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് ക്രി​സ്റ്റ്യ​ൻ കോ​ൾ​മാ​ൻ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. 60 മീ​റ്റ​റി​ൽ ഏറ്റവും വേ​ഗ​ത്തി​ലു​ള്ള ഓ​ട്ടം​കൊണ്ടാ​ണ് യു​വ അ​മേ​രി​ക്ക​ൻ സ്പ്രി​ന്‍റ​ർ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്. ആ​ഗോ​ള സ്പ്രി​ന്‍റ​റി​ൽ വ​ള​ർ​ന്നു​വ​രു​ന്ന താ​ര​മാ​ണെ​ന്ന് കോ​ൾ​മാ​ൻ വീ​ണ്ടും തെ​ളി​യി​ച്ചു.


60 മീ​റ്റ​റി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ട് റി​ക്കാ​ർ​ഡ് സ​മ​യമാണു കോൾമാൻ തി​രി​ത്തിയത്. 6.37 സെ​ക്ക​ൻ​ഡി​ൽ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ കോ​ൾ​മാ​ൻ ഫി​നി​ഷ് ചെ​യ്ത​ത്.

ഐ​എ​എ​എ​ഫി​ന്‍റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ 1998ൽ ​അ​മേ​രി​ക്ക​യു​ടെ ത​ന്നെ മൗ​റി​സ് ഗ്രീ​ൻ (6.39 സെ​ക്ക​ൻ​ഡ്) സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.