സ​ര്‍വം കോ​ഹ്‌​ലി
സ​ര്‍വം കോ​ഹ്‌​ലി
Friday, January 19, 2018 1:01 AM IST
ദു​ബാ​യ്: ഐ​സി​സി ക്രി​ക്ക​റ്റ് അ​വാ​ര്‍ഡു​ക​ള്‍ തൂ​ത്തു​വാ​രി ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നൊ​പ്പം ഐ​സി​സി​യു​ടെ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും കോ​ഹ്‌​ലി​യെ​യാ​ണ്. ടെ​സ്റ്റി​ല്‍ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ല്‍ ക​ളി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​നാ​ണ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം.

പാ​ക്കി​സ്ഥാ​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ഹ​സ​ന്‍ അ​ലി​യാ​ണ് എ​മ​ര്‍ജിം​ഗ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍. അ​സോ​സി​യേ​റ്റ്് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മി​ക​ച്ച താ​ര​മാ​യി അ​ഫ്ഗാ​നി​സ്ഥാ​ന്‍ വ​ണ്ട​ര്‍ സ്പി​ന്ന​ര്‍ റാ​ഷി​ദ് ഖാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ​ന്‍ ലെ​ഗ് സ്പി​ന്ന​ര്‍ യു​സ്വേ​ന്ദ്ര ച​ാഹ​ല്‍ നേ​ടി​യ 6-25 വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ട്വ​ന്‍റി-20​യി​ലെ മി​ക​ച്ച ബൗ​ളിം​ഗ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വം​ശ​ജ​നാ​യ മ​റൈ​സ് ഇ​റാ​സ്മ​സ് മി​ക​ച്ച അ​മ്പ​യ​ര്‍ക്കു​ള്ള ഡേ​വി​ഡ് ഷെ​പ്പേ​ര്‍ഡ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

ടെ​സ്റ്റി​ല്‍ ടീ​മി​ല്‍ കോ​ഹ്‌​ലി​യെ കൂ​ടാ​തെ ആ​ര്‍. അ​ശ്വി​ന്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര എ​ന്നി​വ​രും സ്ഥാ​നം പി​ടി​ച്ചു. എ​ന്നാ​ല്‍ മ​റ്റു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​രും ടെ​സ്റ്റ് ടീ​മി​ലെ​ത്തി​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡീ​ന്‍ എ​ല്‍ഗ​റും ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ഡേ​വി​ഡ് വാ​ര്‍ണ​റു​മാ​ണ് ടെ​സ്റ്റ് ടീ​മി​ന്‍റെ ഓ​പ്പ​ണ​ര്‍മാ​ര്‍. മി​ച്ച​ല്‍ സ്റ്റാ​ര്‍ (ഓ​സ്ട്രേ​ലി​യ) ക​ഗി​സോ റ​ബാ​ഡ (ദ​ക്ഷി​ണാ​ഫ്രി​ക്ക) ജ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ (ഇം​ഗ്ല​ണ്ട്) എ​ന്നി​വ​രാ​ണ് പേ​സ​ര്‍മാ​ര്‍. വെ​സ്റ്റ് ഇ​ന്‍ഡീ​സ്, പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍ഡ്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളി​ല്‍ നി​ന്ന് ആ​ര്‍ക്കും പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. ഏ​ക​ദി​ന ടീ​മി​ല്‍ രോ​ഹി​ത് ശ​ര്‍മ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് കോ​ഹ്‌ലി​യെ കൂ​ടാ​തെ ഇ​ടം​പി​ടി​ച്ച​ത്.


ഐ​സി​സി ഏ​ക​ദി​ന ടീം: ​ഡേ​വി​ഡ് വാ​ര്‍ണ​ര്‍ (ഓ​സ്ട്രേ​ലി​യ), രോ​ഹി​ത് ശ​ര്‍മ (ഇ​ന്ത്യ), വി​രാ​ട് കോ​ഹ്‌​ലി (ഇ​ന്ത്യ), ബാ​ബ​ര്‍ അ​സം (പാ​ക്കി​സ്ഥാ​ന്‍), എ.​ബി.​ ഡി​വി​ല്ലി​യേ​ഴ്സ് (ദ​ക്ഷി​ണാ​ഫ്രി​ക്ക), ബെ​ന്‍ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (ദ​ക്ഷി​ണാ​ഫ്രി​ക്ക), ട്രെ​ന്‍റ് ബോ​ള്‍ട്ട് (ന്യൂ​സി​ല​ന്‍ഡ്), ഹ​സ​ന്‍ അ​ലി (പ​ക്കി​സ്ഥാ​ന്‍), റാ​ഷി​ദ് ഖാ​ന്‍ (അ​ഫ്ഗാ​നി​സ്ഥാ​ന്‍), ജ​സ്പ്രീ​ത് ബും​റ (ഇ​ന്ത്യ).

ഐ​സി​സി ടെ​സ്റ്റ് ലോ​ക ഇ​ല​വ​ന്‍: ഡീ​ന്‍ എ​ല്‍ഗാ​ര്‍ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ഡേ​വി​ഡ് വാ​ര്‍ണ​ര്‍ (ഓ​സ്ട്രേ​ലി​യ), വി​രാ​ട് കോ​ഹ്‌​ലി (ഇ​ന്ത്യ), സ്റ്റീ​വ് സ്മി​ത്ത് (ഓ​സ്ട്രേ​ലി​യ), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (ഇ​ന്ത്യ), ബെ​ന്‍ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (ദ​ക്ഷി​ണാ​ഫ്രി​ക്ക), ആ​ര്‍. അ​ശ്വി​ന്‍ (ഇ​ന്ത്യ), മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് (ഓ​സ്ട്രേ​ലി​യ), ക​ഗി​സോ റ​ബാ​ഡ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ജ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ (ഇം​ഗ്ല​ണ്ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.