ഛേത്രിക്ക് ഇരട്ട ഗോള്‍; ബംഗളൂരുവിനു ജയം
ഛേത്രിക്ക് ഇരട്ട ഗോള്‍; ബംഗളൂരുവിനു ജയം
Friday, January 19, 2018 1:01 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സി തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. ബം​ഗ​ളൂ​രു എ​ഫ്‌​സി നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ മും​ബൈ​യെ 3-1ന് ​ത​ക​ര്‍ത്തു.

43, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ളു​ക​ള്‍. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 43-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ ആ​ദ്യ ഗോ​ള്‍. ഉ​ദാ​ന്ത സിം​ഗി​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഛേത്രി​യു​ടെ ര​ണ്ടാം ഗോ​ള്‍. 63-ാം മി​നി​റ്റി​ല്‍ മി​ക്കു​വി​ലൂ​ടെ ബം​ഗ​ളൂ​രു ലീ​ഡ് മൂ​ന്നാ​ക്കി. ഗോ​ളി​നാ​യി പൊ​രു​തി​യ മും​ബൈ വി​ജ​യം ക​ണ്ടു. 76-ാം മി​നി​റ്റി​ല്‍ ബ​ല്‍വ​ന്ത് സിം​ഗി​ന്‍റെ പാ​സി​ല്‍നി​ന്ന് ലി​യോ കോ​സ്റ്റ ഒ​രു ഗോ​ള്‍ മ​ട​ക്കി.


ഐഎസ്എൽ പോയിന്‌റ് നില

ടീം, മത്‌സരം, ജയം, സമനില, തോൽവി, പോയിന്‍റ്

ബംഗളൂരു 11 7 0 4 21
ചെന്നൈയിൻ 10 6 2 2 20
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 11 4 2 5 14
കേരള ബ്ലാസ്റ്റേഴ്സ് 11 3 5 3 14
ജംഷഡ്പുർ 10 3 4 3 13
എടികെ 9 3 3 3 12
നോർത്ത് ഈസ്റ്റ് 9 2 1 6 7
ഡൽഹി 10 2 1 7 7
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.