ബാ​ഴ്‌​സ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ​യ്ക്കും തോ​ല്‍വി
ബാ​ഴ്‌​സ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ​യ്ക്കും തോ​ല്‍വി
Friday, January 19, 2018 1:01 AM IST
ബാ​ഴ്‌​സ​ലോ​ണ/​മാ​ഡ്രി​ഡ്: കോ​പ്പ ഡെ​ല്‍ റേ ​ആ​ദ്യ​പാ​ദ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ​യ്ക്കും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി. ബാ​ഴ്‌​സ​ലോ​ണ​യെ ന​ഗ​ര​വൈ​രി​ക​ളാ​യ എ​സ്പാ​നി​യോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സെ​വി​യ്യ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് തോ​റ്റു. ബാ​ഴ്‌​സ​ലോ​ണ സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി പെ​നാ​ല്‍റ്റി ന​ഷ്ട​മാ​ക്കു​ക​യും ചെ​യ്തു. എ​സ്പാ​നി​യോ​ളി​ന്‍റെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം.

ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രാ​ജ​യ​മ​റി​യാ​തെയുള്ള 29 മ​ത്സ​ര​ങ്ങ​ളു​ടെ കുതിപ്പാണ് എ​സ്പാ​നി​യോ​ള്‍ ത​ക​ര്‍ത്ത​ത്. 61-ാം മി​നി​റ്റി​ലാ​ണ് മെ​സി​ക്ക് പെ​നാ​ല്‍റ്റി ല​ഭി​ച്ച​ത്. സെ​ര്‍ജി​യോ റോ​ബ​ര്‍ട്ടോ​യെ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച കി​ക്കെ​ടു​ത്ത മെ​സി​ക്കു പി​ഴ​ച്ചു. മെ​സി​യു​ടെ കി​ക്കി​ന് കൃ​ത്യ​മാ​യി ഇ​ട​ത്തേ​ക്കു ചാ​ടി ഡി​യേ​ഗോ ലോ​പ്പ​സ് ര​ക്ഷ​പ്പെ​ടു​ത്തി.
ക​ളി​തീ​രാ​ന്‍ ര​ണ്ടു മി​നി​റ്റു​ള്ള​പ്പോ​ള്‍ എ​സ്പാ​നി​യോ​ളിന്‍റെ‍ ഓ​സ്‌​ക​ര്‍ മെ​ലെ​ന്‍ഡോ വി​ജ​യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 2009നു​ശേ​ഷം എ​സ്പാ​നി​യോ​ള്‍ ബാ​ഴ്‌​സ​യ്‌​ക്കെ​തി​രേ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്.

അ​വ​സാ​ന പ​ത്തു മി​നി​റ്റി​നി​ടെ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ള്‍ സെ​വി​യ്യ​യ്ക്ക് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ വി​ജ​യ​മൊ​രു​ക്കി. 73-ാം മി​നി​റ്റി​ല്‍ അ​ത്‌​ല​റ്റി​ക്കോ ഡി​യേ​ഗോ കോ​സ്റ്റ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ജീ​സ​സ് ന​വാ​സ് 80-ാം മി​നി​റ്റി​ല്‍ സ​മ​നി​ല ഗോ​ള്‍ ന​ല്കി. അ​ഞ്ചു മി​നി​റ്റ് മു​മ്പാ​ണ് ന​വാ​സ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 88-ാം മി​നി​റ്റി​ല്‍ ജോ​വാ​ക്വിം കൊ​റേ​യ വി​ജ​യ ഗോ​ള്‍ കണ്ടെത്തി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വല​ന്‍സി​യ 2-1ന് ​ആ​ല്‍വ്‌​സി​നെ തോ​ല്‍പ്പി​ച്ചു. 66-ാം മി​നി​റ്റി​ല്‍ റൂ​ബ​ന്‍ സോ​ബ്രി​നോ​യു​ടെ ഗോ​ളി​ല്‍ ആ​ല്‍വ്‌​സ് എ​വേ ഗ്രൗ​ണ്ടി​ല്‍ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍, 73-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍സാ​ലോ ഗ്യൂ​ഡെ​സ് വല​ന്‍സി​യ​യ്ക്കു സ​മ​നി​ല ന​ല്‍കി. 77-ാം മി​നി​റ്റി​ല്‍ അ​ഡ്രി​യാ​ന്‍ ഡി​ഗ്വ​സ് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​തോ​ടെ ആ​ല്‍വ്‌​സ് പ​ത്തു പേ​രാ​യി ചു​രു​ങ്ങി. 82-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​ഗോ വി​ജ​യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.