സിം​ബാ​ബ്‌വെക്ക് ആ​വേ​ശ​ജ​യം
Thursday, January 18, 2018 12:49 AM IST
ധാ​​ക്ക: ത്രി​​രാ​​ഷ്‌ട്ര ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ സിം​​ബാ​​ബ്‌​വെ 12 റ​​ണ്‍​സി​​ന് ശ്രീ​​ല​​ങ്ക​​യെ തോ​​ല്പി​​ച്ചു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ആ​​ഫ്രി​​ക്ക​​ക്കാ​​ർ 50 ഓ​​വ​​റി​​ൽ ആ​​റു​​ വി​​ക്ക​​റ്റി​​ന് 290 റ​​ണ്‍​സെ​​ടു​​ത്തു. ല​​ങ്ക​​യു​​ടെ മ​​റു​​പ​​ടി 278ൽ ​​അ​​വ​​സാ​​നി​​ച്ചു. 81 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന സി​​ക്ക​​ന്ത​​ർ റാ​​സ​​യാ​​ണ് സിം​​ബാ​​ബ്‌​വെ നി​​ര​​യി​​ലെ ടോ​​പ്സ്കോ​​റ​​ർ. ബം​​ഗ്ലാ​​ദേ​​ശാ​​ണ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ ടീം.