ബൗ​റ്റി​സ്റ്റ് അ​ഗുടി​ന് ഓ​ക് ല​ന്‍ഡ് ക്ലാ​സി​ക്
Sunday, January 14, 2018 12:00 AM IST
ഓ​ക് ല​ന്‍ഡ്: റോ​ബ​ര്‍ട്ടോ ബൗ​റ്റി​സ്റ്റ അ​ഗുടി​ന് ഓ​ക്‌ല​ന്‍ഡ് ക്ലാ​സി​ക് ടെ​ന്നീ​സ് കി​രീ​ടം. ഫൈ​ന​ലി​ല്‍ സ്പാ​നി​ഷ് താ​രം അ​ര്‍ജ​ന്‍റീ​ന​യു​ടെ യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ​യെ മൂ​ന്നു സെ​റ്റ് (6-1, 4-6, 7-5) നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ തോ​ല്‍പ്പി​ച്ചു. ബൗ​റ്റി​സ്റ്റ​യു​ടെ ര​ണ്ടാം ഓ​ക് ല​ന്‍ഡ് ക്ലാ​സി​ക് കി​രീ​ട​മാ​ണ്. 2016ല്‍ ​സ്പാ​നി​ഷ് താ​രം കി​രീ​ടം നേ​ടി​യി​രു​ന്നു.

ആ​ദ്യ സെ​റ്റി​ല്‍ ഡെ​ല്‍ പൊ​ട്രോ​യു​ടെ സ​ര്‍വ് മൂ​ന്നു ത​വ​ണ ബ്രേ​ക് ചെ​യ്ത ബൗ​റ്റി​സ്റ്റ വെ​റും 31 മി​നി​റ്റ് കൊ​ണ്ട് സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ല്‍ അ​ര്‍ജ​ന്‍റൈ​ന്‍ താ​രം ശ​ക്ത​മാ​യി ക​ളി​ച്ച​തോ​ടെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ലേ​ക്കെ​ത്തി.


മൂ​ന്നാം സെ​റ്റി​ല്‍ ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പം ക​ളി​ച്ച​തോ​ടെ മത്സരം ആ​വേ​ശ​ക​ര​മാ​യി. 11-ാം ഗെ​യി​മി​ല്‍ ബ്രേ​ക് പോ​യി​ന്‍റി​ലൂ​ടെ സ്പാ​നി​ഷ് താ​രം 6-5ന്‍റെ ​ലീ​ഡ് നേ​ടി. സ​ര്‍വീ​സ് നി​ല​നി​ര്‍ത്തി​യ ബൗ​റ്റി​സ്റ്റ വി​ജ​യം സ്വ​ന്ത​മാ​ക്കി.

തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണു മുന്പു ഇരുവർക്കും മികച്ച തുടക്കമായി.