സൗത്ത് സോൺ ക്രിക്കറ്റ്: എം​ജി​ ചാന്പ്യന്മാർ
സൗത്ത് സോൺ ക്രിക്കറ്റ്: എം​ജി​ ചാന്പ്യന്മാർ
Saturday, January 13, 2018 12:14 AM IST
കോ​ട്ട​യം: സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ട്ട​യം ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ല്‍ എം​ജി എ​സ്ആ​ര്‍എം യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ​യി​യെ തോ​ല്‍പ്പി​ച്ചു. 40 റ​ണ്‍സി​നാ​യി​രു​ന്നു എം​ജി​യു​ടെ ജ​യം.

ആ​ദ്യം ബാ​റ്റ് ചെ​യ്ത എം​ജി 40 ഓ​വ​റി​ല്‍ 212 റ​ണ്‍സ് എ​ടു​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ എ​സ്ആ​ര്‍എം 172 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യി. സി​ജോ​മോ​ന്‍ ജോ​സ​ഫ്, ശ്രീ​ഹ​രി നാ​യ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ത​വും അ​ഖി​ല്‍ സ്‌​ക​റി​യ ര​ണ്ടു വി​ക്ക​റ്റും അ​ഖി​ല്‍ അ​നി​ല്‍, ഷി​നാ​സ് ഹ​ഷിം എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. 64 റ​ണ്‍സ് എ​ടു​ത്ത ആ​ന​ന്ദ് കൃ​ഷ്ണ​നാ​ണ് എം​ജി​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. അ​ഭ​യ് ജോ​തി​ന്‍ (33), അ​ബ്ദു​ള്‍ ബാ​സി​ത് (39), സി​ജോ​മോ​ന്‍ ജോ​സ​ഫ് (28) എ​ന്നി​വ​ര​വും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. സു​മ​ന്ത് ജ​യി​ന്‍ (46) ആണ് എ​സ്ആ​ര്‍എ​മ്മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.