സിന്ധു സെമിയിൽ
സിന്ധു സെമിയിൽ
Thursday, December 14, 2017 1:49 PM IST
ദു​ബാ​യ്: ദുബായ് ഓപ്പൺ ബാഡ്മിന്‍റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിലെത്തി. ഗ്രൂപ്പിലെ രണ്ടാം പോരാട്ടത്തിൽ ജപ്പാന്‍റെ സയാകോ സാറ്റോയെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. സ്കോർ 21-12, 21-12.

അതേസമയം, ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സി​ല്‍​നി​ന്നു പു​റ​ത്താ​യി. ചൈ​നീ​സ് താ​യ്‌​പേ​യു​ടെ ചോ​വു ടീ​ന്‍ ചെ​ന്നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം. സ്‌​കോ​ര്‍: 18-21, 18-21.


ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ശ്രീ​കാ​ന്തി​ന് ഒ​രു മ​ത്സ​രം കൂ​ടി​യു​ണ്ടെ​ങ്കി​ലും ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്നും ശ്രീ​കാ​ന്ത് പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.