ക്ല​ബ് ലോ​ക​ക​പ്പ്: റ​യ​ല്‍-​ഗ്രെ​മി​യോ ഫൈ​ന​ല്‍
Thursday, December 14, 2017 1:49 PM IST
അ​ബു​ദാ​ബി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡ് ബ്ര​സീ​ലി​യ​ൻ ക്ല​ബ് ഗ്രെ​മി​യോ​യെ നേ​രി​ടും. റ​യ​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് യു​എ​ഇ ക്ല​ബ് അ​ൽ ജ​സീ​റ​യെ​യും ഗ്രെ​മി​യോ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മെ​ക്സി​ക്ക​ൻ ക്ല​ബ് പ​ചു​ക്ക​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്കു (ആറ്) സ്വ​ന്തം. അ​ൽ ജ​സീ​റ​യ്ക്കെ​തി​രേ നേ​ടി​യ സ​മ​നി​ല ഗോ​ളാ​ണ് പോ​ർ​ച്ചു​ഗീ​സ് താ​ര​ത്തെ പു​തി​യ റി​ക്കാ​ർ​ഡി​ലെ​ത്തി​ച്ച​ത്.

ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. സ​യ്യി​ദ് സ്‌​പോ​ര്‍ട്‌​സ് സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​യി​ല്‍ അ​ല്‍ ജ​സീ​റ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​ണ് റ​യ​ല്‍ തോ​ല്‍പി​ച്ച​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു റ​യ​ലി​ന്‍റെ തി​രി​ച്ചു​വ​ര​വ്. 41-ാം മി​നി​റ്റി​ൽ റൊ​മാ​രി​ഞ്ഞോ​യു​ടെ ഗോ​ളി​ലാ​ണ് അ​ല്‍ ജ​സീ​റ ലീ​ഡ് നേ​ടി​യ​ത്. 53-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ റ​യ​ലി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 81ാം മി​നി​റ്റി​ല്‍ ഗ​രെ​ത് ബെ​യ്‌ൽ വി​ജ​യ​ഗോ​ളും വ​ല​യി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.