മെ​സി​യു​ടെ സ​ഹോ​ദ​ര​ന്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍
Tuesday, December 12, 2017 1:21 PM IST
റൊ​സാ​രി​യോ: അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യുടെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ മ​ത്യാ​സ് മെ​സി വീ​ട്ടു​ത​ട​ങ്ക​ലി​ല്‍.​ ആ​യു​ധം കൈ​വ​ശം​വ​ച്ച കേ​സി​നാ​ണ് മ​ത്യാ​സി​ന് വീ​ട്ടു​ത​ട​ങ്ക​ല്‍ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

കഴിഞ്ഞമാസം ​അ​ര്‍ജ​ന്‍റീ​ന​യി​ല്‍വ​ച്ച് , ര​ക്തം പു​ര​ണ്ട ബോ​ട്ടി​ല്‍ നി​ന്ന് മു​ഖ​ത്ത് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ മ​ത്യാ​സി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​പി​ന്നീ​ടാ​ണ് മ​ത്യാ​സി​ന്‍റെ കൈ​വ​ശം തോ​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍ജ് ചെ​യ്ത മ​ത്യാ​സി​നെ, റൊ​സാ​രി​യോ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് 35 -കാ​ര​ന​മാ​യ മ​ത്യാ​സി​സി​നെ തോ​ക്ക് കൈ​വ​ശം​വ​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. മൂ​ന്ന​ര മു​ത​ല്‍ എ​ട്ട് വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കേ​സാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.