2023 ലോകകപ്പ് ഇന്ത്യയിൽ
Monday, December 11, 2017 1:35 PM IST
മും​ബൈ: 2023ല്‍ ​ന​ട​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍. ഇ​ന്ന​ലെ ചേ​ര്‍ന്ന ബി​സി​സി​ഐ​യു​ടെ പ്ര​ത്യേ​ക ജ​ന​റ​ല്‍ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 2021ല്‍ ​ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കും ഇ​ന്ത്യ വേ​ദി​യാ​കും.

ഇ​ന്ത്യ ഒ​റ്റ​യ്ക്ക് ആ​തി​ഥേ​യ​രാ​കു​ന്ന ആ​ദ്യ ഏ​ക​ദി​ന ലോ​ക​ക​പ്പാ​ണി​ത്. നേ​ര​ത്തെ 1987, 1996, 2011 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. അ​ന്ന് പാ​കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ശ്രീ​ല​ങ്ക​യു​മ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യോ​ടൊ​പ്പം വേ​ദി​യാ​യി​രു​ന്നു.


ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കും ലോ​ക​ക​പ്പി​നും പു​റ​മെ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ടെ​സ്റ്റ് മ​ത്സ​ര​വും ഇ​ന്ത്യ​യി​ലാ​ണ് ന​ട​ക്കു​ക. ടെ​സ്റ്റ് പ​ദ​വി നേ​ടി​യ ശേ​ഷ​മു​ള്ള അ​ഫ്ഗാ​ന്‍റെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​മാ​ണി​ത്. 2019ല്‍ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യാ​ണ് ഈ ​ടെ​സ്റ്റ് മ​ത്സ​രം. നേ​ര​ത്തെ 2017 മാ​ര്‍ച്ചി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നും അ​യ​ര്‍ല​ന്‍ഡും ത​മ്മി​ലു​ള്ള ടെ​സ്റ്റി​ന് ഗ്രേ​റ്റ​ര്‍ നോ​യി​ഡ സാ​ക്ഷ്യം വ​ഹി​ച്ചി​രു​ന്നു.