നാലു വർഷം, 81 കളികൾ!
നാലു വർഷം, 81 കളികൾ!
Monday, December 11, 2017 1:35 PM IST
ന്യൂ​ഡ​ല്‍ഹി: 2019 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ, വി​വി​ധ ഫോ​ര്‍മാ​റ്റി​ലു​ള്ള 81 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ആ​തി​ഥ്യ​മ​രു​ളും. ഇ​തി​നു പു​റ​മേ ഈ ​കാ​ല​യ​ള​വി​ല്‍ മു​പ്പ​തി​ലേ​റെ വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളും ഇ​ന്ത്യ​ക്കു​ണ്ട്. എ​ന്നി​രു​ന്നാ​ലും മ​ത്സ​ര​ദി​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു വ​രു​ത്തു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​സി​സി​ഐ.

ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ര്‍ത്ത പ്ര​ത്യേ​ക മീ​റ്റിം​ഗി​ല്‍ ഫ്യൂ​ച്ച​ര്‍ ടൂ​ര്‍ പ്രോ​ഗ്രാ​മു​ക​ളി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി. ഇം​ഗ്ല​ണ്ട് ,ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ളു​മാ​യു​ള്ള മ​ത്സ​ര​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​നും ഇ​ന്ത്യ ആ​തി​ഥേ​യ​രാ​കും. 2019-2020 കാ​ല​യ​ള​വി​ലാ​ണ് ഇ​തു ന​ട​ക്കു​ക. ആ​ദ്യ​ടെ​സ്റ്റ് ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ലാ​ണ് അ​വ​ര്‍ക്ക് വേ​ദി​യൊ​രു​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.