ഓസ്ട്രേലിയ ചാന്പ്യന്മാർ; ഇന്ത്യക്കു വെങ്കലം
Sunday, December 10, 2017 2:15 PM IST
ഭു​വ​നേ​ശ്വ​ര്‍: ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ര്‍. ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ 2-1ന് ​അ​ര്‍ജ​ന്‍റീ​ന​യെ തോ​ല്‍പ്പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി ജെ​ര്‍മി ഹെ​വാ​ര്‍ഡ് (17) പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഗോ​ളാ​ക്കി ഓ​സ്‌​ട്രേ​ലി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ അ​ഗ​സ്റ്റി​ന്‍ ബ​ഗ​ലോ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് സ​മ​നി​ല ന​ല്കി. ര​ണ്ടാം പ​കു​തി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ ബ്ലാ​ക് ഗ്രൂ​വേ​ഴ്‌​സ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​ജ​യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം​സ്ഥാ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു ജ​യം. ജ​ര്‍മ​നി​യെ 2-1ന് ​ത​ക​ര്‍ത്താ​ണ് ഇ​ന്ത്യ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. എ​സ്.​വി. സു​നി​ല്‍ ഇ​ന്ത്യ​യെ 20-ാം മി​നി​റ്റി​ല്‍ മു​ന്നി​ലെ​ത്തി​ച്ചു. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധം പൊ​ളി​ഞ്ഞ അ​വ​സ​ര​ത്തി​ല്‍ മാ​ര്‍ക് അ​പ്പ​ല്‍ (36) സ​മ​നി​ല നേ​ടി. എ​ന്നാ​ല്‍ ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങു​ന്ന​തി​ന് ആ​റു മി​നി​റ്റ് മു​മ്പ് ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ വ​ല​യി​ലാ​ക്കി ഇ​ന്ത്യ​ക്കു വി​ജ​യം സ​മ്മാ​നി​ച്ചു.

ആ​ദ്യ പ​കു​തി​യി​ല്‍ ലീ​ഡ് നേ​ടി​യ ഇ​ന്ത്യ മു​ന്‍തൂ​ക്കം നേ​ടി. ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ജ​ര്‍മ​നി ശ​ക്ത​മാ​യാ​ണ് തു​ട​ങ്ങി​യ​ത്. പ്ര​തി​രോ​ധ​വും ആ​ക്ര​മ​ണ​വും ഒ​രേ പോ​ലെ ജ​ര്‍മ​നി മാ​ര​ക​മാ​ക്കി. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധം ആ​ടി​യു​ല​ഞ്ഞു​കൊ​ണ്ടി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ വ​ഴ​ങ്ങേ​ണ്ടി​യും വ​ന്നു.

ഗോ​ള്‍കീ​പ്പ​ര്‍ സൂ​ര​ജ് ക​ര്‍കെ​ര​യു​ടെ ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ വ​ല കാ​ത്ത​ത്. ഗോ​ള്‍കീ​പ്പ​ര്‍ ക​ടു​ക​ട്ടി​യാ​യി തു​ട​ര്‍ന്ന​പ്പോ​ഴും ജ​ര്‍മ​നി ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. പ്ര​തി​രോ​ധ​ക്കാ​രാ​ന്‍ മാ​ര്‍ക്ക് ചെ​യ്യ​പ്പെ​ടാ​തെ​നി​ന്ന അ​പ്പ​ലി​ന്‍റെ ഷോ​ട്ട് ഇ​ന്ത്യ​യു​ടെ വ​ല​യി​ല്‍ വീ​ണു. അ​വ​സാ​ന ക്വാ​ര്‍ട്ട​റി​ല്‍ സ​ര്‍വ​ശ​ക്തി​യും സ​മാ​ഹ​രി​ച്ചു ക​ളി​ച്ച ഇ​ന്ത്യ വി​ജ​യ​ഗോ​ളി​നാ​യി ശ്ര​മം ആ​രം​ഭി​ച്ചു. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു പെ​നാ​ല്‍റ്റി കോ​ര്‍ണ​റു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി നേ​ടി. മൂ​ന്നാ​മ​ത്തെ പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഹ​ര്‍മ​ന്‍പ്രീ​ത് ജ​ര്‍മ​ന്‍ വ​ല​യി​ല്‍ നി​റ​യൊ​ഴി​ച്ച് ഇ​ന്ത്യ​യെ ജ​യി​പ്പി​ച്ചു.