പി​എ​സ്ജി​ക്കു ജ​യം
Sunday, December 10, 2017 2:15 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നു ജ​യം. തു​ട​ര്‍ച്ച​യാ​യ ര​ണ്ടു തോ​ല്‍വി​ക​ള്‍ക്കു​ശേ​ഷം പി​എ​സ്ജി വീ​ണ്ടും വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ ആ​ഴ്ച​യ​വ​സാ​നം ലീ​ഗ് വ​ണ്ണി​ല്‍ പി​എ​സ്ജി 2-1ന് ​സ്റ്റാർ‌​സ്ബ​ര്‍ഗി​നോ​ടു തോ​റ്റി​രു​ന്നു. വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഈ ​സീ​സ​ണി​ല്‍ പി​എ​സ്ജി നേ​രി​ട്ട ആ​ദ്യ തോ​ല്‍വി​യാ​യി​രു​ന്നു അ​ത്. അ​തി​നു​ശേ​ഷം ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 2014 ഡി​സം​ബ​റി​ലാ​ണ് ഇ​തി​നു​മു​മ്പ് പി​എ​സ്ജി തു​ട​ര്‍ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത്.

ലി​ലെ​യെ 3-1ന് ​തോ​ല്‍പ്പി​ച്ചു​കൊ​ണ്ടാ​ണ് പി​എ​സ്ജി വീ​ണ്ടും വി​ജ​യ​പാ​ത​യി​ല്‍ തി​രി​ച്ചു​വ​ന്ന​ത്. ജ​യം മു​ന്‍ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​ര്‍ക്ക് ര​ണ്ടാ​മ​തു​ള്ള മോ​ണ​ക്കോ​യു​മാ​യി ഒ​മ്പ​ത് പോ​യി​ന്‍റ് വ്യ​ത്യാ​സം ന​ല്കി. 17 ക​ളി​യി​ല്‍ പി​എ​സ്ജി​ക്കു 44 പോ​യി​ന്‍റും അ​ത്ര​ത​ന്നെ ക​ളി​യി​ല്‍ മോ​ണ​ക്കോ​യ്ക്ക് 35 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ പി​എ​സ്ജി​യു​ടെ ആ​ദ്യ ഗോ​ള്‍ 28-ാം മി​നി​റ്റി​ല്‍ എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യി​ല്‍നി​ന്നെ​ത്തി. 49-ാം മി​നി​റ്റി​ല്‍ ഹാ​വി​യ​ര്‍ പ​സ്റ്റോ​റെ പി​എ​സ്ജി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. 86-ാം മി​നി​റ്റി​ല്‍ ലി​ലെ​യു​ടെ അ​ന്‍വ​ര്‍ എ​ല്‍ ഗാ​സി ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച​തോ​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ആ​വേ​ശം നി​റ​ച്ചു. എ​ന്നാ​ല്‍ ഇ​ഞ്ചു​റി ടൈ​മി​ല്‍ കൈ​ലി​യ​ന്‍ എം​ബാ​പ്പെ നേ​ടി​യ ഗോ​ള്‍ പി​എ​സ്ജി​ക്കു വി​ജ​യം സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.