റൊ​ണാ​ള്‍ഡോ​യ്ക്ക് ഇ​ര​ട്ട ഗോ​ള്‍; റ​യ​ലി​നു ജ​യം
റൊ​ണാ​ള്‍ഡോ​യ്ക്ക് ഇ​ര​ട്ട ഗോ​ള്‍; റ​യ​ലി​നു ജ​യം
Sunday, December 10, 2017 2:15 PM IST
മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ത​ന്‍റെ അ​ഞ്ചാം ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​രം ഇ​ര​ട്ട ഗോ​ളോ​ടെ ആ​ഘോ​ഷി​ച്ചു. റൊ​ണാ​ള്‍ഡോ​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ 5-0ന് ​സെ​വി​യ്യ​യെ ത​ക​ര്‍ത്തു. റ​യ​ല്‍ നേ​ടി​യ അ​ഞ്ചു ഗോ​ളും ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു. ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ല്‍ നാ​ച്ചോ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 23-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ വ​ല​കു​ലു​ക്കി. പോ​ര്‍ച്ചു​ഗീ​സ് താ​രം അ​ടു​ത്ത ഗോ​ള്‍ പെ​നാ​ല്‍റ്റി​യി​ല്‍നി​ന്ന് 30-ാം മി​നി​റ്റി​ല്‍ സ്വ​ന്ത​മാ​ക്കി.


38-ാം മി​നി​റ്റി​ല്‍ ടോ​ണി ക്രൂ​സും സെ​വി​യ്യ​യു​ടെ വ​ല​യി​ല്‍ നി​റ​യൊ​ഴി​ച്ചു. 43-ാം മി​നി​റ്റി​ല്‍ റ​യ​ലി​ന്‍റെ കൗ​മാ​ര ഡി​ഫ​ന്‍ഡ​ര്‍ അ​ഷ്‌​റ​ഫ് ഹാ​ക്കിം സീ​നി​യ​ര്‍ ത​ല​ത്തി​ലെ ആ​ദ്യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ വാ​ല​ന്‍സി​യ 2-1ന് ​സെ​ല്‍റ്റ വി​ഗോ​യെ​യും ഡി​പ്പോ​ര്‍ട്ടി​വ ലാ ​കൊ​രു​ണ 1-0-ന് ​ലെ​ഗ​ന്‍സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.