ജയത്തോടെ ബംഗളൂരു മുന്നില്‍
Friday, December 8, 2017 2:35 PM IST
ഗോ​ഹ​ട്ടി : നി​ർ​ണാ​യ​ക ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ പോ​യി​ന്‍റ് നി​ല​യി​ൽ മു​ന്നി​ലെ​ത്തി. ആ​തി​ഥേ​യ​രാ​യ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബം​ഗ​ളൂ​രു പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യു​ടെ 47-ാം മി​നി​റ്റി​ല്‍ വെ​ന​സ്വേ​ല​യി​ൽ​നി​ന്നു​ള്ള മു​ന്‍നി​ര​താ​രം മി​ക്കു​വി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ന്‍പ​ത് പോ​യി​ന്‍റോ​ടെ മു​ന്നി​ലെ​ത്തി. നാ​ല് പോ​യി​ന്‍റോ​ടെ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്.​സി എ​ഴാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.
ടീ​മി​ല്‍ മാ​റ്റം ഒ​ന്നും വ​രു​ത്താ​തെ​യാ​ണ് നോ​ര്‍ത്ത് ഈ​സ്റ്റ് ഇ​ന്ന​ലെ ക​ളി​ച്ച​ത്. എ​ന്നാ​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി മൂ​ന്നു മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​റ​ങ്ങി​യ​ത്. ചു​വ​പ്പ് കാ​ര്‍ഡി​നെ തു​ട​ര്‍ന്നു ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക് കി​ട്ടി​യ ഗൂ​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു​വി​നു പ​ക​രം ലാ​ല്‍തു​മാ​വി​യ റാ​ല്‍ട്ട​യും ലെ​നി റോ​ഡ്രി​ഗ​സ് , ജു​വാ​നി​ന്‍ എ​ന്നി​വ​ര്‍ക്കു പ​ക​രം സു​ഭാ​ഷി​ഷ് ബോ​സും ദി​മാ​സ് ഡെ​ല്‍ഗാ​ഡ​യും ഇ​റ​ങ്ങി.


ര​ണ്ടാം പ​കു​തി​യി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റി​ന്‍റെ മ​ല​യാ​ളി ഗോ​ളി ടി.​പി.​ര​ഹ​നേ​ഷി​ന്‍റ പി​ഴ​വി​ലാ​ണ് ഗോ​ള്‍ വ​ന്ന​ത്. ര​ഹ​നേ​ഷി​ന്‍റെ ല​ക്ഷ്യം തെ​റ്റി​യ ഗോ​ള്‍ കീ​ക്ക് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി. ര​ഹ​നേ​ഷി​ന്‍റെ പാ​സ് ജോ​സെ ഗോ​ണ്‍സാ​ല്‍വ​സി​നെ ലാ​ക്കാ​ക്കി ആ​യി​രു​ന്നു​വെ​ങ്കി​ലും പാ​സി​നു ല​ക്ഷ്യം തെ​റ്റി. പ​ന്ത് പി​ടി​ച്ചെ​ടു​ത്ത ഉ​ദാ​ന്ത സിം​ഗ് മു​ന്നോ​ട്ട് ഓ​ടി​വ​ന്ന വെ​ന​സ്വേ​ല​ൻ താ​രം മി​ക്കു​വി​നു ന​ല്‍കി. പാ​ടെ പ​ത​റി​യ ര​ഹ്്നേ​ഷി​നെ മ​റി​ക​ട​ന്നു മി​ക്കു പ​ന്ത് വ​ല​യി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.