കോ​ഹ്‌ലി​ക്കു ര​ണ്ടാം റാ​ങ്ക്
കോ​ഹ്‌ലി​ക്കു ര​ണ്ടാം റാ​ങ്ക്
Thursday, December 7, 2017 2:03 PM IST
ദു​ബാ​യ്: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാം ടെ​സ്റ്റി​ല്‍ 243 റ​ണ്‍സു​മാ​യി ക​രി​യ​ര്‍ ബെ​സ്റ്റ് പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നാ​ലാം സ്ഥാ​ന​ത്തു​നി​ന്നാ​ണ് കോ​ഹ്‌ലി ​ര​ണ്ടാം സ്ഥാ​ന​ത്തേ കു​തി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 50 റ​ണ്‍സ് നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ആ​കെ 610 റ​ണ്‍സാ​ണ് കോ​ഹ്‌ലി ​നേ​ടി​യ​ത്. പ​ര​മ്പ​ര​യി​ല്‍ കോ​ല്‍ക്ക​ത്ത​യി​ലും ഡ​ല്‍ഹി​യി​ലും ന​ട​ന്ന ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ടെ​സ്റ്റ് സ​മ​നി​ല​യാ​യ​പ്പോ​ള്‍ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ വി​ജ​യി​ച്ചു. പ​ര​മ്പ​ര​യി​ല്‍ കോ​ഹ്‌​ലി തു​ട​ര്‍ച്ച​യാ​യി ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. മൂ​ന്നു ടെ​സ്റ്റി​ലും ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സെ​ഞ്ചു​റി നേ​ടി. പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍, പ​ര​മ്പ​ര​യി​ലു​ടനീ​ളം ബാ​റ്റിം​ഗ് മി​ക​വ് പു​റ​ത്തെ​ടു​ത്ത കോ​ഹ്‌ലി 152.50​ന്‍റെ ശ​രാ​ശ​രി​യി​ലാ​ണ് റ​ണ്‍സ് സ്‌​കോ​ര്‍ ചെ​യ്ത​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സ്റ്റീ​വ് സ്മി​ത്തു​മാ​യി 45 പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി 20യി​ലും ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ഹ്‌ലി ​ടെ​സ്റ്റി​ലും ഒ​ന്നാം റാ​ങ്ക് പ​ദ​വി​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗ് മാ​ത്ര​മാ​ണ് ഒ​രു സ​മ​യ​ത്ത്- ഡി​സം​ബ​ര്‍-​ജ​നു​വ​രി 2006-06, മൂ​ന്നു ഫോ​ര്‍മാ​റ്റി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ​ഹ​താ​രം മാ​ത്യു ഹെ​യ്ഡ​നും മൂ​ന്നു ഫോ​ര്‍മാ​റ്റി​ലും ഒ​ന്നാം റാ​ങ്ക് നേ​ടി​യി​ട്ടു​ണ്ട്.

ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര നാ​ലാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു. ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ നാ​ലാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ജ​ഡേ​ജ ര​ണ്ടാ​മ​തും ഒ​രു സ്ഥാ​നം പി​ന്നോ​ട്ടി​റ​ങ്ങി​യ അ​ശ്വി​ന്‍ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.