ചെന്നൈയിനു മിന്നും ജയം
ചെന്നൈയിനു മിന്നും ജയം
Thursday, November 23, 2017 1:58 PM IST
ചെ​ന്നൈ: ഐ​എ​സ്എ​ല്‍ നാ​ലാം സീ​സ​ണി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി ആ​ദ്യ പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ന്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ സ​മ​നി​ല​യ്ക്കു​ശേ​ഷ​മാ​ണ് നോ​ര്‍ത്ത് ഈ​സ്റ്റ് ചെ​ന്നൈ​യി​നെ​തി​രേ ഇ​റ​ങ്ങി​യ​ത്. 11-ാം മി​നി​റ്റി​ല്‍ അ​ബ്ദു​ള്‍ ഹ​ക്കു നെ​ഡി​യോ​ഡ​ത്തി​ന്‍റെ സെ​ല്‍ഫ് ഗോ​ളി​ല്‍ ചെ​ന്നൈ​യി​ന്‍ മു​ന്നി​ലെ​ത്തി. 24-ാം മി​നി​റ്റി​ല്‍ റാ​ഫേ​ല്‍ അ​ഗ​സ്റ്റോ ആ​തി​ഥേ​യ​രു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. 81-ാം മി​നി​റ്റി​ല്‍ ജെ​ജെ​യ്ക്കു പ​ക​ര​മി​റ​ങ്ങി​യ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് റാ​ഫി മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ഹെ​ഡ​റി​ലൂ​ടെ ചെ​ന്നൈ​യി​ന്‍റെ മൂ​ന്നാം ഗോ​ള്‍ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.