ചാർജായി ഡൈനാമോസ്
ചാർജായി ഡൈനാമോസ്
Wednesday, November 22, 2017 1:50 PM IST
പൂന: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പൂ​ന ബ​ലേ​വാ​ഡി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ത്തി​ല്‍ ആ​തി​ഥേ​യ​രെ ത​ക​ര്‍ത്ത് ഡ​ല്‍ഹി ഡൈ​നാ​മോ​സി​ന് വി​ജ​യം. രണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് ഡ​ല്‍ഹി, പൂ​ന സി​റ്റി എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ബ്ര​സീ​ലി​യ​ന്‍ താ​രം പൗ​ളീ​ഞ്ഞോ ഡ​യ​സാ​ണ് ഡ​ല്‍ഹി​ക്കാ​യി 47-ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. പി​ന്നീ​ട് 20 മി​നി​റ്റ് ക​ണ്ട​ത് ഗോ​ള​ടി​മേ​ള​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 25 മി​നി​റ്റ് ഗോ​ളി​ല്ലാ ക​ളി. അ​വ​സാ​നം ഇ​ഞ്ചു​റി ടൈ​മി​ൽ പൂ​ന​യു​ടെ ര​ണ്ടാ​മ​ത്തെ തി​രി​ച്ച​ടി. കാ​ല്‍പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ക്കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ച്ച ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ല്‍സ​ര​ത്തി​നൊ​ടു​വി​ല്‍ വി​ജ​യം സ​ന്ദ​ര്‍ശ​ക ടീ​മാ​യ ഡ​ല്‍ഹി ഡൈ​നാ​മോ​സി​നു സ്വ​ന്തം.

ആ​ദ്യ​ഗോ​ളി​ന്‍റെ തു​ട​ക്കം ഇ​ട​തു​വിം​ഗി​ൽ​നി​ന്നാ​യി​രു​ന്നു. ച​ഗാ​ട്ടെ ന​ല്‍കി​യ പാ​സ് പൗ​ളീ​ഞ്ഞോ യാ​തൊ​രു പി​ഴ​വും വ​രു​ത്താ​തെ കൃ​ത്യ​മാ​യി പോ​സ്റ്റി​ലെ​ത്തി​ച്ചു. 54-ാം മി​നി​റ്റി​ല്‍ പൂ​ന ഗോ​ളി​യെ ക​ബ​ളി​പ്പി​ച്ച് മ​നോ​ഹ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ച​ഗാ​ട്ടെ​യി​ലൂ​ടെ െ ഡ​ല്‍ഹി ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. 67-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ ലോം​ഗ് ഷോ​ട്ടി​ലൂ​ടെ മ​ത്യാ​സ് മി​റാ​ബ്ജെ​യാ​ണ് മൂ​ന്നാം ഗോ​ള്‍ വ​ല​യി​ലാ​ക്കി​യ​ത്.


പൂനയ്ക്കായി ഉറുഗ്വെ താരം എമിലിയാനോ അല്‍ഫാരോ (67), സ്പാനി ഷ് താരം മാര്‍ക്കോസ് ടെബാര്‍ (90+) എന്നിവ ര്‍ വല ചലിപ്പിച്ചു. വി​ജ​യ​ത്തോ​ടെ ഡ​ല്‍ഹി ഡൈ​നാ​മോ​സ് മൂ​ന്നു പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. ബം​ഗ​ളൂ​രു​വാ​ണ് ഒ​ന്നാ​മ​ത്. ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച ചാ​ങ്‌​തെ ക​ളി​യി​ലെ കേ​മ​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇതോടെ ഈ സീസണിലെ ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.