പാ​ലാ ന​ഗ​ര​സ​ഭാ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം വാ​ട​ക കുറച്ചു
Tuesday, November 21, 2017 12:44 PM IST
പാ​​ലാ: പാലാ ന​​ഗ​​ര​​സ​​ഭാ സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ പ്ര​​തി​​ദി​​ന വാ​​ട​​ക മു​​പ്പ​​തി​​നാ​​യി​​രം രൂ​​പ​​യി​​ൽനി​​ന്ന് അ​​യ്യാ​​യി​​രം രൂ​​പ​​യാ​​യി കു​​റ​​യ്ക്കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സ്പെ​​ഷ​​ൽ കൗ​​ണ്‍​സി​​ൽ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഒ​​രു​​ല​​ക്ഷം രൂ​​പ സെ​​ക്യൂ​​രി​​റ്റി ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​ത് 5000 രൂ​​പ​​യാ​​യും കു​​റ​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു സം​​ബ​​ന്ധി​​ച്ച് പി.​​കെ. മ​​ധു പാ​​റ​​യി​​ൽ ചെ​​യ​​ർ​​മാ​​നാ​​യി രൂ​​പീ​​ക​​രി​​ച്ച സ​​ബ് ക​​മ്മ​​ിറ്റി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് കാ​​ര്യ​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ളൊ​​ന്നു​​മി​​ല്ലാ​​തെ കൗ​​ണ്‍​സി​​ൽ യോ​​ഗം അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഭീ​​മ​​മാ​​യ വാ​​ട​​ക​​യാ​​ണ് ആ​​ദ്യം ന​​ഗ​​ര​​സ​​ഭ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി വി​​വി​​ധ കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളും കാ​​യി​​ക താ​​ര​​ങ്ങ​​ളും ന​​ഗ​​ര​​സ​​ഭ​​യ്ക്കും കെ.​​എം. മാ​​ണി എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി എ​​ന്നി​​വ​​ർ​​ക്കും നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ട്ട കെ.​​എം. മാ​​ണി​​യും ജോ​​സ് കെ. ​​മാ​​ണി​​യും ന​​ഗ​​ര​​സ​​ഭാ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത് വാ​​ട​​ക കു​​റ​​യ്ക്കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ര​​ണ്ടു ത​​വ​​ണ സ്പെ​​ഷ​​ൽ കൗ​​ണ്‍​സി​​ൽ യോ​​ഗം ന​​ട​​ത്തി​​യെ​​ങ്കി​​ലും കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നി​​ല്ല.


ക​​ഴി​​ഞ്ഞ കൗ​​ണ്‍​സി​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം രൂ​​പീ​​ക​​രി​​ച്ച സ​​ബ് ക​​മ്മ​​റ്റി വാ​​ട​​ക കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​ദി​​വ​​സം 5000 രൂ​​പ വാ​​ട​​ക​​യും ര​​ണ്ടാം​​ദി​​വ​​സം 3000 രൂ​​പ വാ​​ട​​ക​​യും മൂ​​ന്നാം​​ദി​​വ​​സം 2000 രൂ​​പ വാ​​ട​​ക​​യും ഈ​​ടാ​​ക്കും. ഇ​​തോ​​ടൊ​​പ്പം ദി​​വ​​സ​​വും ആ​​യി​​രം രൂ​​പ ക്ലീ​​നിം​​ഗ് ചാ​​ർ​​ജും ക​​റ​​ന്‍റി​​നും വെ​​ള്ള​​ത്തി​​നു​​മാ​​യി 500 രൂ​​പ​​യും ഈ​​ടാ​​ക്കും.

പാ​​ലാ ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലെ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​യ്ഡ​​ഡ് സ്കൂ​​ളി​​ലെ കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി സ്റ്റേ​​ഡി​​യം ഉ​​പ​​യോ​​ഗി​​ക്കാം. എ​​ന്നാ​​ൽ സി​​ബി​​എ​​സ്ഇ സ്കൂ​​ളു​​ക​​ൾ​​ക്കും ന​​ഗ​​ര​​ത്തി​​ന് പു​​റ​​ത്തു​​ള്ള ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ൾ​​ക്കും ഒ​​രു​​വ​​ർ​​ഷം പ​​രി​​ശീ​​ല​​നം ന​​ട​​ത്താ​​ൻ 5000 രൂ​​പ ഈ​​ടാ​​ക്കും. കോ​​ള​​ജു​​ക​​ൾ​​ക്ക് ഇ​​ത് 10000 രൂ​​പ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.