സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് തു​ട​ങ്ങി
Monday, November 20, 2017 11:16 AM IST
മു​ള്ളം​കൊ​ല്ലി (വ​യ​നാ​ട്): 62-മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. മു​ല്ലം​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. 26നാ​ണ് പു​രു​ഷ, വ​നി​താ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍. ആ​റു ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 54 മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​നു പു​റ​മെ മു​ല്ലം​കൊ​ല്ലി പ​ഴ​ശി​രാ​ജ കോ​ള​ജി​ലും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യും വ​നി​ത​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.